മാതമംഗലം മലയോരറോഡ് തകര്‍ന്നു

Posted on: 12 Oct 2014പിലാത്തറ: ദേശീയപാതയില്‍നിന്ന് മാതമംഗലം മലയോരപ്രദേശങ്ങളിലേക്കുള്ള റോഡ് തകര്‍ന്ന് കുണ്ടുംകുഴിയുമായി. ചന്തപ്പുര മുതല്‍ മാതമംഗലം ടൗണ്‍ വരെയുള്ള മൂന്നുകിലോമീറ്റര്‍ റോഡാണ് പൂര്‍ണമായും തകര്‍ന്നത്.
പിലാത്തറ-മാതമംഗലം റോഡില്‍ ചന്തപ്പുരവരെ എം.എല്‍.എ. ഫണ്ടില്‍നിന്ന് അനുവദിച്ച മൂന്നുകോടി രൂപ ചെലവില്‍ മെക്കാഡം ടാറിങ് നടത്തിയിരുന്നു. ശേഷിക്കുന്നഭാഗമാണ് വാഹനയാത്രയും കാല്‍നടയാത്രയും വിഷമകരമായ രീതിയില്‍ തകര്‍ന്നത്. മഴയില്‍ റോഡ് ചെളിക്കുളമാകുന്നുണ്ട്.
ചന്തപ്പുര-മാതമംഗലം റോഡ് മെക്കാഡം ചെയ്യണമെന്ന ആവശ്യം ശക്തമായപ്പോള്‍ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ വകുപ്പുമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നടപടി നീണ്ടതോടെ മലയോരയാത്ര ദുരിതമാകുകയാണ്.
വിവിധ മലയോരപ്രദേശങ്ങളിലേക്ക് നാല്പതിലേറെ ബസ്സുകള്‍ ഓടുന്ന റോഡാണിത്. മാതമംഗലത്ത് മലഞ്ചരക്കുവ്യാപാരത്തിന് ഒട്ടേറെ വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. മലയോരഗ്രാമക്കാര്‍ക്ക് ദേശീയപാതയിലെത്താനും പരിയാരം മെഡിക്കല്‍ കോളേജിലെത്താനും ഈ റോഡാണ് ഏക ആശ്രയം.


More News from Kannur