കണ്ടല്‍സംരക്ഷണ സന്ദേശയാത്രയ്ക്ക് സ്വീകരണംനല്കി

Posted on: 12 Oct 2014പഴയങ്ങാടി: വനംവകുപ്പ്, കേരള വനം ഗവേഷണ സ്ഥാപനം, തളിപ്പറമ്പ് ജനകീയ വികസനസമിതി എന്നിവ ചേര്‍ന്ന് നടത്തിയ എം.എല്‍.എ.മാരുടെ കണ്ടല്‍ക്കാട് സംരക്ഷണ ജലയാത്രയ്ക്ക് പഴയങ്ങാടിയില്‍ സ്വീകരണംനല്കി.
ടി.വി.രാജേഷ് എം.എല്‍.എ. അധ്യക്ഷനായിരുന്നു. മാടായി പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ തച്ചന്‍, വൈസ് പ്രസിഡന്റ് പി.പി.കരുണാകരന്‍, എ.പി.ബദറുദ്ദീന്‍, പി.ഒ.പി.മുഹമ്മദലി ഹാജി, പി.പി. ദാമോദരന്‍, എം.പി.ഉണ്ണിക്കൃഷ്ണന്‍, പി.നാരായണന്‍, ബി.ഹംസഹാജി, കെ.സുലൈമാന്‍, കല്ലേന്‍ പൊക്കുടന്‍, പാറയില്‍ രാജന്‍, വി.വിനോദ് എന്നിവര്‍ സംസാരിച്ചു.
പഴയങ്ങാടിയില്‍ നല്കിയ സ്വീകരണത്തില്‍ പയ്യന്നൂര്‍ കോളേജ്, മാടായി കോളേജ്, പിലാത്തറ സഹകരണ കോളേജ്, കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി, മാടായി ഗേള്‍സ്-ബോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികളും പങ്കെടുത്തു.


More News from Kannur