കര്‍ഷക കോണ്‍ഗ്രസ് വാര്‍ഷികസമ്മേളനം

Posted on: 12 Oct 2014മട്ടന്നൂര്‍: കര്‍ഷക കോണ്‍ഗ്രസ് മട്ടന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ വാര്‍ഷികസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. അഴിമതിയില്‍ മുങ്ങിയ കൃഷിവകുപ്പ് സംസ്ഥാനത്തെ കാര്‍ഷികപുരോഗതിയെ ബഹുദൂരം പിന്നോട്ടടിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൃഷിവകുപ്പ് ഭരിച്ച യു.ഡി.എഫ്. മന്ത്രിമാര്‍ ഉള്‍െപ്പടെ കര്‍ഷകവിരുദ്ധ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സമാപനസമ്മേളനം ജില്ലാ പ്രസിഡന്റ് കെ.സി.വിജയന്‍ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരെ ഡി.സി.സി. വൈസ് പ്രസിഡന്റ് കെ.പി.പ്രഭാകരന്‍ ആദരിച്ചു. മികച്ച സംഘടനാ പ്രവര്‍ത്തനത്തിന് കൂലോത്ത് ശ്രീധരന്‍, മാവില ബാലന്‍ നമ്പ്യാര്‍ എന്നിവരെ ആദരിച്ചു.
വി.ആര്‍ ഭാസ്‌കരന്‍, പി.വി.നാരായണന്‍, വി.സുകുമാരന്‍, പൊയില്‍ യൂസഫ്, ഒ.കെ.പ്രസാദ്, കെ.വി.ജയചന്ദ്രന്‍, നസീര്‍ ഹാജി, റസാഖ് മണക്കായി, രാഘവന്‍ മാനന്തേരി, സി.ബാലന്‍, കരേറ്റ ബാലകൃഷ്ണന്‍, ഖാദര്‍ മണക്കായി, സി.ബാലന്‍ നമ്പ്യാര്‍, പി.കെ.ശശിധരന്‍, എം.ദാമോദരന്‍, ആര്യപ്പള്ളി കൃഷ്ണന്‍, എം.നാണു, പൊന്നന്‍ വാസു, ബി.പി.കുഞ്ഞിക്കണ്ണന്‍, വി.എന്‍ മുകുന്ദന്‍, കെ.വി.ഭാസ്‌കരന്‍, ലത മാങ്ങാട്ടിടം, വിനീഷ് ചുള്ളിയന്‍, അജിത്ത്കുമാര്‍, ചാക്കോ പാലക്കലോടി, മായന്‍ വേങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു. ആദിവാസികലാമേള, വിവിധ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി.


More News from Kannur