കോണ്‍ഗ്രസ് വര്‍ഗീയവാദികളുടെ സംരക്ഷകരായി മാറി -ഇ.പി.ജയരാജന്‍

Posted on: 12 Oct 2014മട്ടന്നൂര്‍: വര്‍ഗീയവാദികളായ ആര്‍.എസ്.എസ്സുകാരുടെ സംരക്ഷകരായി സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മാറിയെന്ന് ഇ.പി.ജയരാജന്‍ എം.എല്‍.എ. പറഞ്ഞു. മരുതായി, കൂളേരി പ്രദേശത്ത് സ്‌ഫോടനവും ആയുധസംഭരണവും നടത്തുന്ന ആര്‍.എസ്.എസ്സുകാര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം. മട്ടന്നൂരില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.ഭാസ്‌കരന്‍ അധ്യക്ഷതവഹിച്ചു. പി.കെ.പ്രേമനാഥ്, കെ.ടി.ചന്ദ്രന്‍, എന്‍.വി.ചന്ദ്രബാബു, എം.രാജന്‍, എം.വി.സരള എന്നിവര്‍ സംസാരിച്ചു. പി.പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു.


More News from Kannur