ചികിത്സാസഹായം തേടുന്നു

Posted on: 12 Oct 2014പഴയങ്ങാടി: ഏഴോം മൂന്നാംപീടികയിലെ ഉമ്മത്തിരിയന്‍ കുഞ്ഞിരാമന്‍(62)ന്റെ ഇരുവൃക്കകളും തകരാറിലായതിനാല്‍ ഉദാരമതികളില്‍നിന്ന് സഹായം തേടുന്നു. ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് ചെയ്യണം. നിര്‍ധനകുടുംബാംഗമായ കുഞ്ഞിരാമന്‍ തുടര്‍ച്ചികിത്സയ്ക്ക് കഷ്ടപ്പെടുകയാണ്. ഭര്‍ത്താവിനെ പരിചരിക്കേണ്ടതിനാല്‍ ഭാര്യയ്ക്ക് ജോലിക്ക് പറ്റാത്ത അവസ്ഥയാണ്. വിദ്യാര്‍ഥിനിയായ ഒരു മകളുണ്ട്. കുഞ്ഞിരാമന് സഹായംചെയ്യാന്‍ താത്പര്യമുള്ളവര്‍ കേരള ഗ്രാമീണ്‍ ബാങ്ക് ഏഴോംശാഖയില്‍ കുഞ്ഞിരാമന്റെ അക്കൗണ്ട് നമ്പറായ 40456100003374 എന്നതില്‍ അയക്കുക. ഫോണ്‍: 8289816448.


More News from Kannur