ജബ്ബാര്‍കടവ് പുഴയോരത്ത് കക്കൂസ്മാലിന്യം തള്ളി

Posted on: 12 Oct 2014ഇരിട്ടി: ജില്ലയിലെ പ്രധാന കുടിവെള്ളസ്രോതസ്സായ പഴശ്ശി പദ്ധതിയുടെ ഭാഗമായ ജബ്ബാര്‍കടവ് പുഴയോരത്ത് സമൂഹവിരുദ്ധര്‍ കഴിഞ്ഞരാത്രി കക്കൂസ് മാലിന്യം തള്ളി. ജബ്ബാര്‍കടവ് പാലത്തിന് സമീപത്താണ് വാഹനത്തില്‍ കൊണ്ടുവന്ന് മാലിന്യം തള്ളിയത്.
പുഴക്കരയില്‍ തള്ളിയ മാലിന്യം ജലാശയത്തിലേക്ക് ഒലിച്ചിറങ്ങിയത് വന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. നാട്ടുകാര്‍ പോലീസിലും ആരോഗ്യവകുപ്പിലും പരാതി നല്‍കി. പാലത്തിനോടുചേര്‍ന്ന ഭാഗം ജനവാസംകുറഞ്ഞ പ്രദേശമായതിനാല്‍ രാത്രിയില്‍ വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യം പാലത്തിനുമുകളില്‍നിന്ന് പുഴയിലേക്ക് തള്ളുകയാണ് പതിവ്.


More News from Kannur