വിദേശമദ്യം പിടിച്ചു

Posted on: 12 Oct 2014മട്ടന്നൂര്‍: അന്തസ്സംസ്ഥാന സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സില്‍നിന്ന് ഉപേക്ഷിച്ചനിലയില്‍ ഏഴു ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടിച്ചു. കര്‍ണാടകത്തില്‍നിന്ന് 40 പാക്കറ്റുകളിലായി കേരളത്തിലേക്കു കടത്തുകയായിരുന്ന മദ്യം കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധന നടക്കുന്നതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. മദ്യം കടത്തിയയാളെ അന്വേഷിച്ചുവരികയാണ്.
കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സഞ്ജീവ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഉത്തമന്‍, സുകേഷ് വണ്ടിച്ചാലില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സതീഷ്, വി.എന്‍.ഹണി എന്നിവര്‍ ചേര്‍ന്നാണ് മദ്യം പിടിച്ചത്.


More News from Kannur