സി.ജനാര്‍ദനന് അന്ത്യാഞ്ജലി

Posted on: 12 Oct 2014പയ്യന്നൂര്‍: അന്തരിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ സംസ്ഥാന സെക്രട്ടറി സി.ജനാര്‍ദനന് അന്ത്യാഞ്ജലി. രാവിലെ പയ്യന്നൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിനുമുന്നില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം കാണാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്.
വീട്ടിലും ചേംബര്‍ ഓഫീസിലുമെത്തി ഒട്ടേറെപ്പേര്‍ അനുശോചിച്ചു. ഉച്ചയോടെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം വൈകിട്ട് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
പയ്യന്നൂര്‍ ടൗണില്‍ മൗനജാഥയും അനുശോചന യോഗവും നടന്നു. അനുശോചനയോഗത്തില്‍ ചേംബര്‍ പ്രസിഡന്റ് കെ.യു.വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. സി.കൃഷ്ണന്‍ എം.എല്‍.എ., നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ.ഗംഗാധരന്‍ തുടങ്ങി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും വ്യാപാരി വ്യവസായി പ്രതിനിധികളും സംസാരിച്ചു.
നിര്യാണത്തില്‍ ടി.വി.രാജേഷ് എം.എല്‍.എ., സി.കൃഷ്ണന്‍ എം.എല്‍.എ., സി.പി.എം. നേതാവ് എം.വി.ജയരാജന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത, വൈസ് ചെയര്‍മാന്‍ കെ.കെ.ഗംഗാധരന്‍, ടി.ഐ.മധുസൂദനന്‍, ഇ.പി.കരുണാകരന്‍, എ.പി.നാരായണന്‍, കെ.കെ.ഫല്‍ഗുനന്‍, വ്യാപാരി നേതാക്കളായ ദേവസ്യ മേച്ചേരി, കെ.ഹസ്സന്‍കോയ തുടങ്ങിയവര്‍ അനുശോചിച്ചു.
കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പ്രസിഡന്റ് കെ.കെ.ജയപ്രകാശ്, ബ്ലോക്ക് പ്രസിഡന്റ് പി.ജയന്‍, കെ.വി.ഗിരീഷ് എന്നിവര്‍ അനുശോചിച്ചു.
ജനതാദള്‍ (എസ്) ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. നിസാര്‍ അഹമ്മദ്, സംസ്ഥാന സെക്രട്ടറി പി.പി.ദിവാകരന്‍, കെ.കെ.രാമചന്ദ്രന്‍, ടി.സി.വി.ബാലകൃഷ്ണന്‍, െക.സി.ലതികേഷ്, അഡ്വ. പി.രാജേഷ്, പി.രാജന്‍, ഇ.പി.നാരായണന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
വ്യാപാരി വ്യവസായി ഏകോപനസമിതി പിലാത്തറ യൂണിറ്റ് അനുശോചിച്ചു. ബി.പി.രാജു അധ്യക്ഷത വഹിച്ചു. എം.അബ്ദുറഹ്മാന്‍, എം.യൂസഫ്, എം.മുരളി, ടി.വി.കുമാരന്‍ എന്നിവര്‍ സംസാരിച്ചു.
പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന അനുശോചിച്ചു. കെ.ഇബ്രാഹിംകുട്ടി അധ്യക്ഷതവഹിച്ചു. പി.എം.ദാമോദരന്‍ അടിയോടി, കെ.വി.കുഞ്ഞപ്പന്‍, വി.പി.കൃഷ്ണപൊതുവാള്‍, വി.എം.ദാമോദരന്‍, കെ.യു.നാരായണ പൊതുവാള്‍, കെ.വി.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന സമിതിയംഗം കെ.എം.ബാലകൃഷ്ണന്‍ അനുശോചിച്ചു.
സി.എം.പി. പയ്യന്നൂര്‍ ഏരിയാക്കമ്മിറ്റി അനുശോചിച്ചു. സി.കെ.നാരായണന്‍, ടി.പി.സുനില്‍ കുമാര്‍, പ്രെഫ. ഇ.കുഞ്ഞിരാമന്‍, കെ.വി.വിജയന്‍, സി.വി.ശശീന്ദ്രന്‍, കെ.എന്‍.ചന്ദ്രന്‍, കെ.കെ.വേണുഗോപാല്‍ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.


More News from Kannur