ഭവനനിര്‍മാണത്തുക ഏകീകരിക്കണം

Posted on: 12 Oct 2014കണ്ണൂര്‍: പട്ടികജാതിവിഭാഗങ്ങള്‍ക്ക് നല്‍കുന്ന ഭവനനിര്‍മാണ ഗ്രാന്റ് മൂന്നുലക്ഷമായി ഏകീകരിച്ചുനല്‍കണമെന്ന് ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തകസമിതിയോഗം ആവശ്യപ്പെട്ടു. 17-ന് ദളിത് നേതൃസംഗമം കണ്ണൂരില്‍ നടത്താനും തീരുമാനിച്ചു.
പ്രസിഡന്റ് അജിത്ത് മാട്ടൂല്‍ അധ്യക്ഷതവഹിച്ചു. എ.എന്‍.ആന്തൂരാന്‍, കെ.ദാമോദരന്‍ കൊയിലേര്യന്‍, രഘുരാമന്‍ കീഴറ, പത്മനാഭന്‍ മോറാഴ, ചന്ദ്രന്‍ പാപ്പിനിശ്ശേരി, ഗംഗാധരന്‍ അവേര, കാട്ടാമ്പള്ളി രാമചന്ദ്രന്‍, സുരേഷ് അഴീക്കല്‍, കെ.വിജയന്‍ പിലാത്തറ എന്നിവര്‍ സംസാരിച്ചു.


More News from Kannur