ഐശ്വര്യം നല്കുന്ന സത്തയാണ് ഭഗവാന്‍ -ആചാര്യ എം.ആര്‍.രാജേഷ്

Posted on: 12 Oct 2014കണ്ണൂര്‍: ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും നല്‍കുന്ന ഈശ്വരസത്തയെയാണ് വൈദികസംസ്‌കൃതിയില്‍ ഭഗവാന്‍ എന്നു വിളിച്ചതെന്ന് ആചാര്യ എം.ആര്‍.രാജേഷ് പറഞ്ഞു. 'ഭഗം' എന്ന വാക്ക് ഐശ്വര്യം എന്നര്‍ഥത്തിലാണ് വൈദിക സംസ്‌കൃതിയില്‍ അറിയപ്പെടുന്നത്. ഭഗവതിയും ഭഗവാനും അതില്‍നിന്ന് ഉണ്ടായതാണ്. ഭാഗ്യസൂക്തവും അതില്‍നിന്നുണ്ടായതാണ്. ഇത് വേദങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാടാണെന്നും രാജേഷ് പറഞ്ഞു. വേദവിചാരസത്രത്തിന്റെ രണ്ടാംദിവസം അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വേദവിചാരയജ്ഞത്തിന്റെ രണ്ടാംദിവസം താന്‍ രചിച്ച 50 ഗ്രന്ഥങ്ങള്‍ മഹാകവി കുമാരനാശാന്‍ ലൈബ്രറി റീഡിങ് റൂമിലേക്ക് ആചാര്യ എം.ആര്‍.രാജേഷ് സമര്‍പ്പിച്ചു. അഗ്നിഹോത്ര യജ്ഞത്തോടെയാണ് പരിപാടി സമാപിച്ചത്. അഗ്നിഹോത്രയജ്ഞത്തില്‍ ഒ.പ്രദീപന്‍, കെ.ചന്ദ്രശേഖരന്‍, ശശി തുടങ്ങിയവര്‍ പങ്കെടുത്തു. വേദവിചാരയജ്ഞം ഞായറാഴ്ച സമാപിക്കും.


More News from Kannur