'സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍' പ്രകാശനം ഇന്ന്‌

Posted on: 12 Oct 2014കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവത്തിന്റെ ഭാഗമായി താഹ മാടായി എഴുതിയ 'സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍' എന്ന പുസ്തകത്തിന്റെ മൂന്നാംപതിപ്പ് ഞായറാഴ്ച പ്രകാശനം ചെയ്യും. ഭരത് ഗോപി, ശ്രീനിവാസന്‍, തിലകന്‍, നെടുമുടി വേണു, ഇന്നസെന്റ്, ശങ്കരാടി, കുതിരവട്ടം പപ്പു, കെ.പി.എ.സി.ലളിത, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ബഹദൂര്‍, മാമുക്കോയ, കൃഷ്ണന്‍കുട്ടി നായര്‍, ഫിലോമിന തുടങ്ങി മലയാളസിനിമയിലേക്ക് ഗ്രാമീണത തിരിച്ചുകൊണ്ടുവന്ന ഒട്ടനവധി നടന്മാര്‍ ഈ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്.
അഞ്ചുമണിക്ക് നടക്കുന്ന ചടങ്ങില്‍ ചലച്ചിത്രനടന്‍ സന്തോഷ് കീഴാറ്റൂര്‍ പുസ്തകം പ്രകാശനംചെയ്യും. 'മാതൃഭൂമി' സീനിയര്‍ ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജ് പുസ്തകം ഏറ്റുവാങ്ങും. തുടര്‍ന്ന് 'സിനിമ കാണുന്നവരും സിനിമയില്‍ കാണുന്നവരും' എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ എ.വി.പവിത്രന്‍, ജിനേഷ്‌കുമാര്‍ എരമം, സന്തോഷ് പനയാല്‍, താഹ മാടായി എന്നിവര്‍ പങ്കെടുക്കും.


More News from Kannur