സ്വകാര്യസ്ഥപനങ്ങളിലും പട്ടികജാതി സംവരണം ഏര്‍പ്പെടുത്തണം

Posted on: 12 Oct 2014പിലാത്തറ: സര്‍ക്കാര്‍സ്ഥാപനങ്ങളിലെ പട്ടികജാതി സംവരണരീതി സ്വകാര്യസ്ഥാപനങ്ങളിലും സഹകരണസ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തണമെന്ന് ഉത്തരകേരള മലയന്‍സമുദായോദ്ധാരണസംഘം സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. തെയ്യം കോലധാരികളുടെ പെന്‍ഷന്‍ കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്നും അമ്പതുവയസ്സുകഴിഞ്ഞ മലയന്‍സമുദായത്തിലെ നാടന്‍പേറ്റിച്ചിമാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഡോ. പി.പി.ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.പി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. വത്സന്‍ പിലിക്കോട് പ്രഭാഷണം നടത്തി. തിരുവങ്കര സഭ സംസ്ഥാന പ്രസിഡന്റ് നാരായണ ഘോഷ്, സമുദായോദ്ധാരണസംഘം സംസ്ഥാന ഉപാധ്യക്ഷന്മാരായ വേണു പെരുമലയന്‍, പവിത്രന്‍ പള്ളിക്കുന്നോന്‍, മഹിളാ പ്രസിഡന്റ് എം.പി.സതി, സെക്രട്ടറി നാരായണി ഞെരു, സംസ്ഥാന ജന. സെക്രട്ടറി കൃഷ്ണന്‍ പണിക്കര്‍, കൃഷ്ണന്‍ എളാട്ട്, മനോഹരന്‍ പണിക്കര്‍, സുധാമന്‍ മുളിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന സെക്രട്ടറി പി.കൃഷ്ണന്‍ സ്വാഗതവും രാജന്‍ പണിക്കര്‍ നന്ദിയും പറഞ്ഞു.
തിരുവാതിരകളി, നാട്ടറിവ് പാട്ടുകള്‍, നാടകം എന്നിവയുണ്ടായി. ഞായറാഴ്ച വൈകിട്ട് അഞ്ചിന് സാംസ്‌കാരികസമ്മേളനം പിന്നാക്കക്ഷേമമന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനംചെയ്യും. ആദരം, അനുമോദനസദസ്സ് എന്നിവയുണ്ടാകും. 6.30ന് കലാസന്ധ്യ.


More News from Kannur