കണ്ണൂര്‍ എന്‍ജി. കോളേജില്‍ റോബോട്ടിക്‌സ് ശില്പശാല

Posted on: 12 Oct 2014മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിങ് അഭിരുചി വളര്‍ത്താന്‍ റോബോട്ടിക്‌സ് ശില്പശാല നടത്തും. കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ സെല്ലും ഐഡ്രോണ്‍സ് ലിമിറ്റഡും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ 22, 25, 26 തിയതികളില്‍ നടത്തുന്ന ശില്പശാലയുടെ ഭാഗമായി റോബോട്ടിക്‌സിന്റെ അനന്തസാധ്യതകളെ പരിചയപ്പെടുത്തും. എന്‍ജിനീയറിങ് മേഖലയിലെ പുത്തന്‍ ആശയങ്ങളും പരിചയപ്പെടുത്തും. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ഉപരിപഠന മേഖലകളിലേക്കുള്ള വഴികാട്ടിയായി ശില്പശാല മാറ്റാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.
ഒക്ടോബര്‍ 18-നുമുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446018710, 9567400807 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
More News from Kannur