മന്ത്രിക്കെതിരെ കരിങ്കൊടി; 23 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Posted on: 12 Oct 2014അഴീക്കോട്: പൂതപ്പാറ സൗത്ത് യു.പി. സ്‌കൂളില്‍ ലൈബ്രറികെട്ടിടം ഉദ്ഘാടനത്തിനെത്തിയ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനുനേരെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.
പ്രകടനമായെത്തിയ വിദ്യാര്‍ഥികളെ പോലീസ് വിരട്ടിയോടിച്ചു. പ്ലസ് ടു അനുവദിച്ചതില്‍ അഴിമതികാണിച്ച മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് കരിങ്കൊടി കാണിച്ചത്. പ്രജീഷ് ബാബു, സജിത്ത്, പി.വി.വിജേഷ് തുടങ്ങിയ 23 പേരെ പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു.


More News from Kannur