പ്രഭാകരനെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം വേണം -ഇ.പി.ജയരാജന്‍

Posted on: 12 Oct 2014മട്ടന്നൂര്‍: മനോജ് വധക്കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മാലൂര്‍ സ്വദേശി പ്രഭാകരനെ പീഡിപ്പിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. പ്രഭാകരന്റെ ഭാര്യയും ബന്ധുക്കളും നല്‍കിയ നിവേദനത്തെത്തുടര്‍ന്ന് പ്രഭാകരനെ ജയിലില്‍ സന്ദര്‍ശിച്ചപ്പോഴാണ് പോലീസ് കസ്റ്റഡിയില്‍ കടുത്ത മനുഷ്യാവകാശലംഘനവും പ്രാകൃത മുറകളും നടന്നുവെന്ന് തെളിഞ്ഞത്. പത്ത് ദിവസമാണ് തുടര്‍ച്ചയായി മര്‍ദിച്ചത്.
പോലീസ് മര്‍ദിച്ചുവെന്ന് പരാതിപ്പെട്ടാല്‍ പ്രതികളെ പിടികിട്ടാത്ത കേസുകളില്‍ പ്രതിയാക്കുമെന്നും ഭാര്യയെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത് കേസില്‍പ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.
കോടതിയെപ്പോലും പരിഹസിച്ചാണ് ഈ നിയമവിരുദ്ധ പ്രവര്‍ത്തനം. കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയാള്‍ക്ക് നിര്‍ഭയമായി കോടതിയില്‍ മൊഴി നല്‍കാനാകാത്ത സാഹചര്യമാണുള്ളത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയതായും ജയരാജന്‍ പറഞ്ഞു. സി.പി.എം. നേതാക്കളായ എം.വി.ജയരാജന്‍, എം.സുരേന്ദ്രന്‍ എന്നിവരും ജയരാജനോടൊപ്പം പ്രഭാകരനെ സന്ദര്‍ശിച്ചു.


More News from Kannur