നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം

Posted on: 12 Oct 2014കണ്ണൂര്‍: നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിക്കണമെന്ന് കേരള സിമന്റ് ഡീലേഴ്‌സ് അസോസിയഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നാടന്‍കലാ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.പി.നസിറുദ്ദീന്‍ അധ്യക്ഷതവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ േേമച്ചരി മുഖ്യപ്രഭാഷണം നടത്തി. കെ.എം.ഷാജി എം.എല്‍.എ. മുഖ്യാഥിതിയായിരുന്നു. അവശരായവര്‍ക്കുള്ള സഹായധനവും എം.എല്‍.എ. വിതരണം ചെയ്തു. അസോസിയേഷന്‍ അംഗങ്ങളുടെ മക്കളില്‍ മികച്ച പരീക്ഷാവിജയം നേടിയവര്‍ക്കുള്ള കാഷ് അവാര്‍ഡുകളും സമ്മാനിച്ചു. സക്കീര്‍ ഹുസൈന്‍, മുഹമ്മദ് അന്‍സാരി എന്നിവര്‍ സംസാരിച്ചു.


More News from Kannur