കുട്ടനാട് പാക്കേജ്: കേന്ദ്രം കുടുതല്‍ സഹായധനം അനുവദിക്കുമെന്ന് മന്ത്രി

Posted on: 12 Oct 2014പാനൂര്‍: കുട്ടനാട് പാക്കേജിലെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സഹായധനവും സമയവും അനുവദിക്കുമെന്ന് കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതിയില്‍നിന്ന് ഉറപ്പുലഭിച്ചതായി മന്ത്രി കെ.പി.മോഹനന്‍ അറിയിച്ചു. കഴിഞ്ഞദിവസം മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തുചേര്‍ന്ന കുട്ടനാട് പാക്കേജ് പ്രോസ്!പിരിറ്റി കൗണ്‍സില്‍ തീരുമാനപ്രകാരമാണ് സംഘം കേന്ദ്രമന്ത്രിയെ കണ്ടത്.
തണ്ണീര്‍മുക്കം ബണ്ട് നവീകരണവുമായി ബന്ധപ്പെട്ട് വെള്ളപ്പൊക്കനിവാരണപദ്ധതിതന്നെ മതിയെന്നനിലപാട് കേരളത്തില്‍നിന്നുള്ള സംഘം കേന്ദ്രമന്ത്രിയുടെ മുമ്പില്‍വെച്ചു. ജലവിഭവവകുപ്പ് സെക്രട്ടറി കുര്യന്‍, സുബ്രതോ വിശ്വാസ് ഐ.എ.എസ്. എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.


More News from Kannur