നമ്പ്യാര്‍സഭ പിളര്‍ന്നു, നമ്പ്യാര്‍ക്ഷേമ സഭയുമായി ഒരുവിഭാഗം

Posted on: 12 Oct 2014കണ്ണൂര്‍: മലബാറിലെ നമ്പ്യാര്‍ വിഭാഗത്തിന്റെ ക്ഷേമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട നമ്പ്യാര്‍സഭയില്‍നിന്ന് ഒരുവിഭാഗം വിട്ട് നമ്പ്യാര്‍ക്ഷേമ സഭ എന്ന പേരില്‍ സംഘടനയ്ക്ക് രൂപം നല്‍കി.
നമ്പ്യാര്‍ സഭയില്‍ നേരത്തെ വര്‍ക്കിങ് പ്രസിഡന്റായ കെ.സി. സോമന്‍നമ്പ്യാര്‍ പ്രസിഡന്റായും എന്‍.വി.കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍ ജനറല്‍ െസക്രട്ടറിയുമായാണ് പുതിയ കമ്മിറ്റി രൂപംകൊണ്ടത്.
രാജേഷ് നമ്പ്യാര്‍ ചെയര്‍മാനായ നമ്പ്യാര്‍ സഭയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് ചില ഭാരവാഹികള്‍ രാജിവെച്ച് ക്ഷേമസഭ രൂപവത്കരിച്ചത്. നമ്പ്യാര്‍സഭയിലുണ്ടായിരുന്ന ശിവദാസന്‍ കരിപ്പാല്‍, എ.ജയരാജന്‍ നമ്പ്യാര്‍, കെ.വി.മോഹനന്‍ നമ്പ്യാര്‍, എന്‍.വി.കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍ എന്നിവരും ക്ഷേമസഭയുടെ ഭാരവാഹികളാണ്.
പുതിയ സംഘടന 51 അംഗ സംസ്ഥാന പ്രതിനിധിസഭയെയും 21 നിര്‍വാഹക സമിതിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. കെ.വി.മോഹനന്‍ നമ്പ്യാര്‍ ആണ് വര്‍ക്കിങ് പ്രസിഡന്റ് എ.ജയരാജന്‍ നമ്പ്യാര്‍, ദീപ രാജേന്ദ്രന്‍ (വൈസ് പ്രസി.), ശിവദാസന്‍ കരിപ്പാല്‍, വി.കെ.കെ.നമ്പ്യാര്‍, പ്രീത ധനഞ്ജയന്‍ (സെക്ര), സി.സുധീര്‍ നമ്പ്യാര്‍ (ഖജ.) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
കണ്ണൂര്‍ എ.കെ.ജി. ആസ്​പത്രിക്ക് സമീപം നമ്പ്യാര്‍ ക്ഷേമസഭയ്ക്ക് സംസ്ഥാന കാര്യാലയ ഓഫീസും നിലവില്‍വന്നു. കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ വി.കെ.കെ.നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കെ.സി.സോമന്‍ നമ്പ്യാര്‍, കെ.വി.മോഹനന്‍ നമ്പ്യാര്‍, എന്‍.വി.കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍, എ.ജയരാജന്‍ നമ്പ്യാര്‍, യു.ബാബു ഗോപിനാഥ്, സുധീര്‍ നമ്പ്യാര്‍, പി.കുട്ടിക്കൃഷ്ണന്‍ നമ്പ്യാര്‍, കെ.എന്‍.നമ്പ്യാര്‍, ബലകൃഷ്ണന്‍ പാച്ചേനി, കെ.വി.ഉണ്ണിക്കൃഷ്ണന്‍, ദിപ രാജേന്ദ്രന്‍, പി.കോരന്‍ നമ്പ്യാര്‍, കെ.ശ്രീകുമാര്‍, പി.കെ.ജയന്‍, എന്നിവര്‍ സംസാരിച്ചു.


More News from Kannur