ചിന്തിക്കുന്നവരുടെ ശാസ്ത്രഗ്രന്ഥമാണ് ഭഗവദ്ഗീത -സ്വാമി കൈവല്യാനന്ദ സരസ്വതി

Posted on: 12 Oct 2014കണ്ണൂര്‍: ആധുനികലോകത്തില്‍ ചിന്തിക്കുന്നവരുടെ ശാസ്ത്രഗ്രന്ഥവും കൈപ്പുസ്തകവുമാണ് ഭഗവദ്ഗീതയെന്ന് സ്വാമി കൈവല്യാനന്ദ സരസ്വതി പറഞ്ഞു.
ഭഗവദ്ഗീതയുടെ മാനവികത എന്ന വിഷയത്തില്‍ വേദാന്ത സത്സംഗവേദി സംഘടിപ്പിച്ച പ്രഭാഷണസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭഗവദ്ഗീത ഒരു മതഗ്രന്ഥമല്ല. എല്ലാത്തരം ജനങ്ങളും വായിക്കേണ്ട കൃതിയാണ്. ശ്രീകൃഷ്ണന്‍ അര്‍ജുനന് കേള്‍ക്കാന്‍വേണ്ടി മാത്രമല്ല ഭഗവദ്ഗീതയിലെ കാര്യങ്ങള്‍ പറഞ്ഞത്. മുഴുവന്‍ ജനങ്ങളും തലമുറയും കേള്‍ക്കാന്‍ വേണ്ടിയാണ് പറഞ്ഞത്.
പ്രഭാഷണസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ.സരള ഉദ്ഘാടനം ചെയ്തു. ടി.കെ.ദാമോദരന്‍ നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു. വി.എ.രാമാനുജന്‍ ആമുഖപ്രഭാഷണം നടത്തി. എളയാവൂര്‍ പി.നാരായണന്‍ സംസാരിച്ചു.
എം.വി.ശശിധരന്‍ സ്വാഗതവും പ്രമോദ്കുമാര്‍ അതിരകം നന്ദിയും പറഞ്ഞു.


More News from Kannur