'ജി.ദേവരാജന്‍: സംഗീതത്തിന്റെ രാജശില്പി' പ്രകാശനം ചെയ്തു

Posted on: 12 Oct 2014കണ്ണൂര്‍: െപരുമ്പുഴ ഗോപാലകൃഷ്ണന്‍ രചിച്ച 'ജി.ദേവരാജന്‍: സംഗീതത്തിന്റെ രാജശില്പി' പുസ്തകത്തിന്റെ പ്രകാശനം കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നിര്‍വഹിച്ചു. യുവ എഴുത്തുകാരന്‍ വി.എച്ച്.നിഷാദ് പുസ്തകം ഏറ്റുവാങ്ങി. മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
സംഗീതത്തില്‍ കവിതയുണ്ടാക്കുന്ന മഹത്വ്യക്തിയായിരുന്നു ജി.ദേവരാജനെന്ന് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പറഞ്ഞു. മലയാള ചലച്ചിത്രരംഗത്തെ മികച്ചഗാനങ്ങള്‍ സംഭാവനചെയ്ത ദേവരാജനെക്കുറിച്ച് പഠിക്കാന്‍ പെരുമ്പുഴ ഗോപാലകൃഷ്ണന്റെ കൃതി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മാതൃഭൂമി പരസ്യം മാനേജര്‍ ജി.ജഗദീഷ് അധ്യക്ഷത വഹിച്ചു. ഡോ. എ.എസ്.പ്രശാന്ത് കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വി.സുരേഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു.


More News from Kannur