ജില്ലാ പോലീസ് കായികമേള: കണ്ണൂര്‍ സബ്ഡിവിഷന്‍ മുന്നില്‍

Posted on: 12 Oct 2014കണ്ണൂര്‍: ജില്ലാ പോലീസ് കായികമേള തുടങ്ങി. ആദ്യദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 59.5 പോയിന്റുമായി കണ്ണൂര്‍ സബ്ഡിവിഷനാണ് മുന്നില്‍.
രാവിലെ കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ച് മന്ത്രി കെ.പി.മോഹനന്‍ മേള ഉദ്ഘാടനം ചെയ്തു. ജില്ലാപോലീസ് മേധാവി പി.എന്‍.ഉണ്ണിരാജന്റെ സാനിധ്യത്തിലായിരുന്നു ചടങ്ങ്.
ശനിയാഴ്ച 23 ഇനങ്ങളിലാണ് മത്സരം നടന്നത്. നാല് പോലീസ് സബ്ഡിവഷനുകള്‍, എ.ആര്‍.ക്യാമ്പ്, സ്‌പെഷ്യല്‍ യൂണിറ്റ് എന്നീ വിഭാഗങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
മേള ഞായറാഴ്ച സമാപിക്കും.15 ഇനങ്ങളാണ് ഞായറാഴ്ച നടക്കാനുള്ളത്. ഇതിനുപുറമെ മാധ്യമപ്രവര്‍ത്തകരും പോലീസ് ടീം അംഗങ്ങളും തമ്മിലുള്ള കമ്പവലി പ്രദര്‍ശനമത്സരവും നടക്കും.
പോയിന്റ് നില: എ.ആര്‍.ക്യാമ്പ് കണ്ണൂര്‍-48, ഇരിട്ടി സബ് ഡിവിഷന്‍-25.5, തലശ്ശേരി-13, തളിപ്പറമ്പ്-4, സ്‌പെഷ്യല്‍ യൂണിറ്റ്-2.
മത്സരഫലങ്ങള്‍ ഇനം, ആദ്യമൂന്ന് സ്ഥാനം നേടിയവര്‍ ക്രമത്തില്‍.
1000 മീറ്റര്‍ ഓട്ടം: മരിയ ജോസ്(എ.ആര്‍.), ജോസ് ജോസഫ്(തലശ്ശേരി), ശശിധരന്‍ (ഇരിട്ടി). 1500 മീറ്റര്‍ ഓട്ടം: സന്ദീപ് (കണ്ണൂര്‍), സോജിത്ത്(എ.ആര്‍.), സിജു(എ.ആര്‍.). 110 മീറ്റര്‍ ഹര്‍ഡില്‍സ്: ഷമീര്‍ (കണ്ണൂര്‍), റയീസ് (എ.ആര്‍.), ഷിന്‍രാജ് (എ.ആര്‍.)
100 മീറ്റര്‍ ഓട്ടം പുരുഷന്മാര്‍: വി.വി.ബെന്നി (സി.ഐ.പാനൂര്‍), കൃഷ്ണന്‍ (സി.ഐ. വിജിലന്‍സ്), രാമചന്ദ്രന്‍ (ഗ്രേഡ് എ.എസ്.ഐ. ശ്രീകണ്ഠപുരം). ഷോട്ട്പുട്ട് പുരുഷന്മാര്‍: ഹാരിസ് (കണ്ണൂര്‍), ബിനീഷ് (എ.ആര്‍.), ജീജിത്ത് (തലശ്ശേരി). 100 മീറ്റര്‍ വെറ്ററന്‍സ്: കൃഷ്ണന്‍ (സി.ഐ.വിജിലന്‍സ്), ചന്ദ്രന്‍(ആലക്കോട്), രാമചന്ദ്രന്‍ (ശ്രീകണ്ഠപുരം).
100 മീറ്റര്‍ വനിതകള്‍: നിഷാകുമാരി (കണ്ണൂര്‍), സഫിയ (കണ്ണൂര്‍), ബീന(ഇരിട്ടി). വനിതകളുടെ ഷോട്ട്പുട്ട്: ഷെജി മോള്‍ (ഇരിട്ടി), സിന്ധു (തളിപ്പറമ്പ്), റഹിയാനത്ത് (തലശ്ശേരി). ഷോട്ട്പുട്ട് വെറ്ററന്‍സ്: ഹാരിസ് (കണ്ണൂര്‍), ജോണ്‍ (ഇരിട്ടി), ദിനേശന്‍( സ്‌പെഷ്യല്‍ യൂണിറ്റ്).
ഷോട്ട്പുട്ട് വെറ്ററന്‍സ് വനിതാവിഭാഗം: ഷെജിമോള്‍ (ഇരിട്ടി), സഫിയ (കണ്ണൂര്‍).
400 മീറ്റര്‍ ഓട്ടം വനിതകള്‍: റീന (കണ്ണൂര്‍), നിഷാകുമാരി (കണ്ണൂര്‍), ബീന( ഇരിട്ടി). 400 മീറ്റര്‍ ഹര്‍ഡില്‍സ്: ഷമീര്‍ (കണ്ണൂര്‍), സത്യന്‍ (എ.ആര്‍.), സനീഷ് (എ.ആര്‍.),
ഹൈജംപ് വനിതകള്‍: ശ്രീജ (ഇരിട്ടി), രജുല (തലശ്ശേരി), പ്രേമലത (ഇരിട്ടി). ഹൈജംപ് പുരുഷവിഭാഗം: സോജിത്ത് (എ.ആര്‍.), ഷമീര്‍ (കണ്ണൂര്‍), സതീശന്‍ (ഇരിട്ടി), ചന്ദ്രന്‍ (തളിപ്പറമ്പ്). ഡിസ്‌കസ് ത്രോ: സന്ദീപ് (എ.ആര്‍.), വി.വി.ബെന്നി (തലശ്ശേരി), ഷിന്റോ (എ.ആര്‍.).
4X400 റിലേ: കണ്ണൂര്‍, ഇരിട്ടി, സ്‌പെഷ്യല്‍ യൂണിറ്റ്. ഡിസ്‌കസ് ത്രോ ഓഫീസേഴ്‌സ്: വി.വി.ബെന്നി, രാധാകൃഷ്ണന്‍, ജോണ്‍. ഡിസ്‌കസ് ത്രോ വെറ്ററന്‍സ് വനിതാവിഭാഗം: സഫിയ (കണ്ണൂര്‍), റീന (കണ്ണൂര്‍), ഗീതാഞ്ജലി (കണ്ണൂര്‍).


More News from Kannur