മാധവി
ഇരിട്ടി:
കീഴൂര്‍ക്കുന്ന് പാലാപ്പറമ്പില്‍ പരേതനായ എം.സി.കുഞ്ഞിക്കണ്ണന്റെ ഭാര്യ മാറോളി മാധവി (80) അന്തരിച്ചു. മക്കള്‍: ധനഞ്ജയന്‍ (റിട്ട. ആര്‍മി), ദിനേശന്‍, രാജീവന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മാനന്തവാടി), റോജ. മരുമക്കള്‍: പ്രമീള, ചന്ദ്രമതി, ലീന, ഇന്ദ്രന്‍. ശവസംസ്‌കാരം ഞായറാഴ്ച 12-ന് വീട്ടുവളപ്പില്‍.
 
ശ്രീധരി
പെരളശ്ശേരി:
പിത്താരിക്കണ്ടി ശ്രീധരി (60) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ യു.സുകുമാരന്‍. മക്കള്‍: പ്രദീപ് (കുവൈത്ത്), പ്രശാന്ത് (ദുബായ്), പ്രസീന (കോപ്പാലം), ദീപ (ബഹ്‌റൈന്‍). മരുമക്കള്‍: ജെനിന്‍ ബാബു, രാജേഷ് (ബഹ്‌റൈന്‍), മേഘ്‌ന, നിമിഷ. സഹോദരങ്ങള്‍: സുരേശന്‍, രജനി, പേരതരായ സദാനന്ദന്‍, രവീന്ദ്രന്‍. ശവസംസ്‌കാരം തിങ്കളാഴ്ച രണ്ടിന് പയ്യാമ്പലത്ത്.
 
മേരി
പൊന്മല: പരേതനായ ഈരയില്‍ പുതുപ്പറമ്പില്‍ തോമസിന്റെ ഭാര്യ മേരി (85) അന്തരിച്ചു. ചങ്ങനാശ്ശേരി മാങ്ങോട്ട് കുടുംബാംഗമാണ്. മക്കള്‍: റോസമ്മ, സൂസമ്മ, ഷാജി. മരുമക്കള്‍: പരേതനായ ബേബി കോട്ടപ്പുഴ, മാത്യു കൈതമല, സിസിലി കിഴക്കേ പട്ടത്താനത്ത്. ശവസംസ്‌കാരം ഞായറാഴ്ച 2.30-ന് പൊന്മല സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.
 
ദാമോദരന്‍
എടാട്ട്: എടാടന്‍ പുതിയവീട്ടില്‍ ദാമോദരന്‍ (76) അന്തരിച്ചു. വിമുക്തഭടനാണ്. പരേതരായ പിലാങ്കു കണ്ണന്റെയും മാധവിയുടെയും മകനാണ്. മക്കള്‍: സുമതി, ബേബിസുധ, ഹരീഷ് (ഗള്‍ഫ്). മരുമക്കള്‍: കെ.പി.ശ്രീധരന്‍, എം.വി.സുരേന്ദ്രന്‍ (ഗള്‍ഫ്), ജിത ഹരീഷ് (കരിങ്കല്‍ക്കുഴി). സഹോദരങ്ങള്‍: പദ്മാവതി, മാധവി, സരോജിനി, ജനാര്‍ദനന്‍ (കണ്ണന്‍സ് കഫെ, പയ്യന്നൂര്‍), പരേതനായ കുഞ്ഞിക്കണ്ണന്‍. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 10-ന് സമുദായശ്മശാനത്തില്‍.
 
കുഞ്ഞാമിന
ഉരുവച്ചാല്‍: നീര്‍വേലി പള്ളിക്കുസമീപം കേളോത്ത് വീട്ടില്‍ പരേതനായ ചൂര്യോട്ട് മൊയ്തുവിന്റെ ഭാര്യ കേളോത്ത് കുഞ്ഞാമിന (80) അന്തരിച്ചു. മക്കള്‍: ആയിഷ, മുഹമ്മദ്, ബഷീര്‍ (ഇരുവരും മക്ക), റഹീം, യൂസഫ് (ഇരുവരും ഒമാന്‍), ജമീല, റുഫൈദ, പരേതയായ സൈനബ. മരുമക്കള്‍: ഖാദര്‍, ആബൂട്ടി, ഇബ്രാഹിം, നിസാര്‍, മറിയം, ഹാജറ, തസ്ലിമ, മുനീറ.
 
പി.വി.ദാസന്‍
ധര്‍മടം: മേലൂര്‍ ഗുംട്ടിമുക്കിനുസമീപം ഇടവലത്തുവളപ്പില്‍ പി.വി.ദാസന്‍ (60) അന്തരിച്ചു. ഭാര്യ: ഭാര്‍ഗവി. മക്കള്‍: വരുണ്‍ (ആര്‍മി), രാഹുല്‍. അമ്മ: നാരായണിയമ്മ. അച്ഛന്‍: പരേതനായ രാമന്‍ നായര്‍. സഹോദരങ്ങള്‍: മോഹനന്‍, ചന്ദ്രന്‍, രവി, വേണു, ഗീത, പരേതരായ കുഞ്ഞിക്കൃഷ്ണന്‍, രാജന്‍.
 
ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
ഉരുവച്ചാല്‍:
ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ഉരുവച്ചാല്‍ ആനന്ദ് ഭവന്‍ വീട്ടില്‍ കാരായി ഭാസ്‌കരന്‍ (56) ആണ് മരിച്ചത്. മട്ടന്നൂരിലെ സ്‌പ്രേപെയിന്റിങ് ഉടമയാണ്. വെള്ളിയാഴ്ച വൈകിട്ട് വാഹനത്തിന് സ്‌പ്രേപെയിന്റിങ് ജോലിചെയ്യവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: എം.ശൈലജ. മക്കള്‍: ഷജില, നിജില, ജിതിന്‍. മരുമക്കള്‍: മനോജ്, ജിതേഷ്. സഹോദരങ്ങള്‍: കെ.ബാലന്‍, കെ.പദ്മിനി, കെ.വത്സന്‍.
 
വാസു
ചൊക്ലൂ: പുല്ലൂക്കര കോവുക്കല്‍ കിഴക്കയില്‍ വാസു (65) അന്തരിച്ചു. തയ്യല്‍ത്തൊഴിലാളിയാണ്. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: വജീഷ്, വസ്രീജ്, വജിലേഷ്, വജില. മരുമക്കള്‍: ദിനേശന്‍, രനിഷ.
 
കാസിം
ചൊക്ലൂ: വേലായുധന്‍മെട്ടയിലെ മന്ത്രവടിക്കല്‍ പരേതനായ ബെങ്ങക്കണ്ടി മൊയ്തുവിന്റെ മകന്‍ കാസിം (70) അന്തരിച്ചു. മുസ്ലീം ലീഗ് പ്രവര്‍ത്തകനും പഴയകാല വോളിബോള്‍ താരവുമായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: നവാസ്, ലറീമ, ജസീല, ഫൗസിയ, സഫ്രീന. മരുമക്കള്‍: ഹാഷിം, ഉമ്മര്‍, ഫസ്ലു, സിറാജ്, മഷ്‌ന. സഹോദരങ്ങള്‍: ഹംസ, മഹറൂഫ്, മശ്ഹൂദ്, സഫിയ, സുഹറ, പരേതനായ മഹമൂദ്.
 
ഫാത്തിമ
പെരിങ്ങോം: മാതമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി പ്ലസ് ടു വിദ്യാര്‍ഥിനി ഓലയമ്പാടി മടയമ്മക്കുളത്തെ മുണ്ടയാട്ട് കിഴക്കെപുരയില്‍ ഫാത്തിമ (17) അന്തരിച്ചു. പിതാവ്: മൊയ്തു. മാതാവ്: ജമീല. സഹോദരങ്ങള്‍: സൗജത്ത്, സമീറ, ഉമൈമത്ത്, നസീമ, അസ്മ, ആഷിക്.
 
കെ.രാഘവന്‍ നമ്പ്യാര്‍
നായാട്ടുപാറ: കുന്നോത്ത് പുത്തന്‍വീട്ടില്‍ കെ.രാഘവന്‍ നമ്പ്യാര്‍ (72) അന്തരിച്ചു. ഭാര്യ: എ.വി.കാര്‍ത്ത്യായനി. മക്കള്‍: രാജേഷ് (ഡ്രൈവര്‍), ജലജ. മരുമക്കള്‍: രാജന്‍, വിദ്യ. സഞ്ചയനം ചൊവ്വാഴ്ച.
 
വനജാക്ഷി
തയ്യില്‍: അമ്പാടി വനജാക്ഷി (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേശവന്‍. മക്കള്‍: ആശ, അനൂപ്, ശ്യാംലാല്‍.
 
യുവാവ് വാഹനമിടിച്ച് മരിച്ച നിലയില്‍
ഇരിട്ടി:
യുവാവിനെ വാഹനമിടിച്ച് മരിച്ച നിലയില്‍ റോഡരികില്‍ കണ്ടെത്തി. കീഴ്പ്പള്ളി അത്തിക്കലിലെ ചിറയ്ക്കത്തൊട്ടിയില്‍ പരേതനായ ജോസഫിന്റെയും മേരിയുടെയും മകന്‍ അജയ് ജോസഫ്(23) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തെ റോഡരികില്‍ അജയ് ജോസഫ് മരിച്ചുകിടക്കുന്നത് കണ്ടത്. റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുകയായിരുന്നു. മൊബൈല്‍ ഫോണും ചെരിപ്പുകളും റോഡരികില്‍ ചിതറിയ നിലയിലാണ്. ഇടിച്ച വാഹനം നിര്‍ത്താതെ പോയതാണെന്ന് സംശയിക്കുന്നു. ആറളം പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു. സഹോദരങ്ങള്‍: അഞ്ജലി, അഞ്ജു.
 
അബ്ദുല്‍ ഖാദര്‍
ഇരിട്ടി: ആറളത്തെ പാണമ്പ്രോന്‍ അബ്ദുല്‍ ഖാദര്‍ (60) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: നൗഷാദ്, അയ്യൂബ്, നൗഫല്‍, സല്‍മ, സൗദ. മരുമക്കള്‍: ജാഫര്‍, മന്‍സൂര്‍ (ഇരുവരും സൗദി), റാബിയ, സറീന, റിഷാന.
 
സന്തോഷ്‌കുമാര്‍
മാവിലായി: ചെറുമാവിലായിയിലെ ആഭിയില്‍ സി.സന്തോഷ്‌കുമാര്‍ (54) അന്തരിച്ചു. അച്ഛന്‍: മുള്ളന്‍കണ്ടി ഗോവിന്ദന്‍. അമ്മ: തൈക്കണ്ടി ലക്ഷ്മി. ഭാര്യ: ഷെര്‍ളിമിനി. മകന്‍: ആഭിരൂപ്. സഹോദരങ്ങള്‍: വിമല, നിര്‍മല, കോമളവല്ലി, അശോക്കുമാര്‍, അനില്‍കുമാര്‍, ഷൈനി, ഷീജ. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 10-ന് പയ്യാമ്പലത്ത്.
 
കെ.പി.ജനാര്‍ദനന്‍ നമ്പ്യാര്‍
ശീകണ്ഠപുരം: പെരിങ്കോന്നിലെ കെ.പി.ജനാര്‍ദനന്‍ നമ്പ്യാര്‍ (65) അന്തരിച്ചു. ഭാര്യ: തങ്കമണി (അങ്കണവാടി വര്‍ക്കര്‍, പെരിങ്ങോം). സഹോദരങ്ങള്‍: കെ.പി.രമണി (ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), വാസന്തി, ലളിത. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 11-ന് മലപ്പട്ടം പൊതുശ്മശാനത്തില്‍.
 
കുഞ്ഞനന്തന്‍ നായര്‍
ഇരിട്ടി: ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് നേരംപോക്കിലെ മൊടച്ചാടി കുഞ്ഞനന്തന്‍ നായര്‍ (87) അന്തരിച്ചു. മുന്‍ സി.പി.എം. ജില്ലാക്കമ്മിറ്റി അംഗം, ഇരിട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, വിവിധ പോഷക സംഘടനാ ഭാരവാഹി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്്. നാടകപ്രവര്‍ത്തകന്‍കൂടിയായ കുഞ്ഞനന്തന്‍ നായര്‍ എസ്.കെ.പൊറ്റക്കാട് രണ്ടുതവണ പാര്‍ലമെന്റില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രധാനസഹായിയായി പ്രവര്‍ത്തിച്ചിരുന്നു. കീഴൂര്‍-ചാവശ്ശേരി ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗമായിരുന്നു. ഇരിട്ടി താലൂക്ക് ആസ്​പത്രി സ്ഥാപകപ്രവര്‍ത്തകരില്‍ പ്രധാനിയാണ്.
ഭാര്യ: കാപ്പാടന്‍ രോഹിണിയമ്മ. മക്കള്‍: മോഹനന്‍, കമലാക്ഷി, സുലോചന, പുഷ്പവല്ലി. മരുമക്കള്‍: ചന്ദ്രമതി, ശ്രീധരന്‍, ദാമോദരന്‍, രാജന്‍.
 
ബാലകൃഷ്ണന്‍ നമ്പ്യാര്‍
അതിയടം: എം.കെ.ഹൗസില്‍ എം.കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (71) അന്തരിച്ചു.
ഭാര്യ: ഭാരതി. മക്കള്‍: ശുഭ, കൃപ. മരുമക്കള്‍: ശ്രീജേഷ്, ഷാജി. സഹോദരങ്ങള്‍: സരോജിനി, തങ്കമണി, പരേതയായ ഭാര്‍ഗവി.
 
രമേശന്‍
മുഴപ്പിലങ്ങാട്: ശ്രീനാരായണമഠത്തിന് സമീപം ദേവികൃപയില്‍ തുയ്യത്ത് രമേശന്‍ (50) അന്തരിച്ചു. ഭാര്യ: ദിവ്യ. മക്കള്‍: ചരിഷ്മ, വൈഷ്ണവ്. സഹോദരങ്ങള്‍: പ്രസന്ന, പുഷ്പജ, പ്രകാശ്, രതീഷ്, രജിത്ത്, ഉജാല, രാജേഷ്.
 
കാര്‍ത്ത്യായനി അമ്മ
വേങ്ങാട്: കൂത്തുപറമ്പ് വലിയപാറയിലെ കെ.വി.കാര്‍ത്ത്യായനി അമ്മ (86) അന്തരിച്ചു. മകന്‍: കെ.വി.പ്രേമരാജന്‍ (റിട്ട.ജീവനക്കാരന്‍, ഹൗസിങ് ബോര്‍ഡ്, കണ്ണൂര്‍).
മരുമകള്‍: പി.എ.ജയലക്ഷ്മി. സഹോദരങ്ങള്‍: കെ.വി.രാധാകൃഷ്ണന്‍ (വിമുക്തഭടന്‍), പദ്മാവതി.
 
മാധവന്‍ നായര്‍
ചൊക്ലൂ: ഒളവിലം മുണ്ടയോട്ട്കാവ് ക്ഷേത്രത്തിനുസമീപം കേളോത്ത് 'ഉഷസ്സി'ല്‍ പി.മാധവന്‍ നായര്‍ (84) അന്തരിച്ചു. ഭാര്യ: പരേതയായ സാവിത്രിഅമ്മ. മക്കള്‍: ശ്രീനിവാസന്‍, ലേഖ (ഇരുവരും കോയമ്പത്തൂര്‍). മരുമക്കള്‍: ഗീത, സുരേഷ്‌കുമാര്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: ജാനകി അമ്മ, ബാലന്‍ നായര്‍, വിലാസിനി, പരേതരായ കുഞ്ഞിക്കൃഷ്ണന്‍ നായര്‍, കരുണാകരന്‍, രാഘവന്‍ നായര്‍.
 
ചിരുതൈ
ചെറുപുഴ: പ്രാപ്പൊയിലിലെ പരേതനായ മുണ്ടയില്‍ രാമന്റെ ഭാര്യ കുറ്റിയാട്ട് ഭണ്ഡാരപ്പുരയില്‍ ചിരുതൈ (90) അന്തരിച്ചു. മക്കള്‍: കുഞ്ഞിരാമന്‍, സരോജിനി, ലക്ഷ്മി, ദേവകി, രോഹിണി, രുക്മിണി, രവീന്ദ്രന്‍ (സിറ്റിപ്ലൈ, ചെറുപുഴ), പരേതനായ ഭാസ്‌കരന്‍. മരുമക്കള്‍: യശോദ, കൃഷ്ണന്‍, കുഞ്ഞപ്പന്‍,കുഞ്ഞിരാമന്‍, നളിനി, ശിവരാമന്‍, ഷീല, പരേതനായ മുകുന്ദന്‍.
 
അസ്മ
ചൊക്ലൂ: ചാത്തോത്ത് അസ്മ (48) അന്തരിച്ചു. ഭര്‍ത്താവ്: ഉമ്മര്‍കുട്ടി. മക്കള്‍: സൗജത്ത്, ഷംസീറ, ഫഹദ്. മരുമക്കള്‍: മുഹമ്മദ് ഇഖ്ബാല്‍, നജീബ് (ഇരുവരും ഖത്തര്‍), ജംഷീന (കണ്ണൂര്‍).
 
വിമല
പൊന്ന്യം: നായനാര്‍റോഡിലെ പരേതനായ മിടുക്കന്‍ ചന്ദ്രന്റെ ഭാര്യ അണിയേരി വിമല (68) അന്തരിച്ചു. മക്കള്‍: സലില, സജിനി, സജിത്. മരുമക്കള്‍: ശ്രീധരന്‍, ജയചന്ദ്രന്‍, അംബിക.
 
ജാനു
എരഞ്ഞോളി: മലാലിലെ പരേതനായ വെള്ളുവക്കണ്ടി രാഘവന്റെ ഭാര്യ കോടോത്തില്‍ ജാനു (77) അന്തരിച്ചു. മക്കള്‍: സരസ്വതി, രാജലക്ഷ്മി, സുനില്‍, സുഗതന്‍, മനോജ്, വിനോദ്, രാജേഷ്. സഹോദരങ്ങള്‍: നാണു, ലീല.
 
പി.വി.ചന്തുക്കുട്ടിനായര്‍
ചേലേരി: ചെമ്പുള്ളവളപ്പില്‍ ഹൗസില്‍ പി.വി.ചന്തുക്കുട്ടിനായര്‍ (റിട്ട. റെയില്‍വേ-83) അന്തരിച്ചു. ഭാര്യ: കെ.എം.ജാനകി. മക്കള്‍: രതീഷ്‌കുമാര്‍ (ദുബായ്), രാജമണി (ബഹ്‌റൈന്‍), സിന്ധു (ബാംഗ്ലൂര്‍). മരുമക്കള്‍: പ്രസീത, പവിത്രന്‍ (ബഹ്‌റൈന്‍), സുരേഷ് (ബാംഗ്ലൂര്‍). സഹോദരങ്ങള്‍: പി.വി.കോരന്‍ നായര്‍ (റിട്ട. റെയില്‍വേ), പരേതയായ പി.വി.കുഞ്ഞാതി (ചെറുകുന്ന്). ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 11-ന് പയ്യാമ്പലത്ത്.