പന്ത്രണ്ടാം മാസത്തിന്റെ നാലാം ആഴ്ചയിലേയ്ക്കുകടന്നിരിക്കുകയാണ് കുഞ്ഞ്. ശൈശവം പിന്നിട്ടതിന്റെ ആവേശത്തിലാണ് കുഞ്ഞ്. അടുത്ത മാസങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം കുഞ്ഞ് അനുഭവിക്കാന്‍ തുടങ്ങും. മാതാപിതാക്കളുടെ സ്‌നേഹപ്രകടനത്തിനു മുന്നില്‍ കുഞ്ഞിന്റെ പ്രതികരണം അത്യാഹ്ലാദം നല്‍കും. സ്‌നേഹപ്രകടത്തില്‍ കുഞ്ഞ് കൂടുതല്‍ ബോധവാനാകുന്നതുപോലെതന്നെ വേര്‍പാടിന്റെ വേദന അനുഭവിക്കാന്‍ തുടങ്ങുകയും ചെയ്യും. കുഞ്ഞിന്റെ സമീപത്തുനിന്ന് അമ്മ മാറിനിന്നാല്‍, അമ്മയെ ദീര്‍ഘനേരം കാണാതായാല്‍ പൊന്നോമനയ്ക്ക് അത് സഹിക്കാനാകില്ല. പുറത്തേയ്‌ക്കെവിടേയ്‌ക്കെങ്കിലും പോകേണ്ടിവരുമ്പോള്‍ പാത്തുംപതുങ്ങിയും ഒളിച്ചും പോകേണ്ടിവരും. പുറത്തുപോകുമ്പോള്‍ ബൈ പറയാതിരിക്കുക. മറിച്ചാണെങ്കില്‍ കുഞ്ഞിന്റെ കണ്ണുനനയുന്നത് ഉടനെ കാണേണ്ടിവരും.
നില്‍ക്കല്‍
12 മാസം തികയുമ്പോള്‍ ഒന്നും പിടിക്കാതെ കുട്ടി സ്വയം നില്‍ക്കാന്‍ പഠിക്കും.












ആദ്യ പിറന്നാളാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയോ? ജന്മദിനാഘോഷത്തിനുള്ള കുഞ്ഞുടുപ്പും മറ്റും തിരഞ്ഞെടുക്കാനുള്ള ..



