
യൂനു,മലപ്പുറം
ഫിസിയോതെറാപ്പി പഠിക്കുന്ന ഒരാള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് അനാവശ്യമായി വേവലാതിപ്പെടേണ്ട കാര്യമില്ല. 19 വയസ്സുള്ള പുരുഷനു വേണ്ട ലൈംഗിക വളര്‍ച്ചയും ശാരീരിക വളര്ച്ചയുമുണ്ടോ എന്നറിയണം. ഉണ്ടെങ്കില്‍ പ്രശ്നമൊന്നുമില്ല. തോളും നിതംബവുമൊക്കെ അല്പം മാംസളമായിരുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. ഹോര്‍മോണ്‍ പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല. ശരീരഘടന അങ്ങനെ എളുപ്പത്തില്‍ മാറ്റിയെടുക്കാനൊന്നും കഴിയില്ല.ഇതുമായി ബന്ധപ്പെട്ട അപകര്‍ഷതകള്‍ ഒഴിവാക്കുക. ശരീരം സ്ത്രീകളുടേതുപോലെ മൃദുലകോമളമാണെങ്കില് അത് ഒരു നല്ലകാര്യമായി കരുതിക്കൂടേ. ഇനിയതല്ലെങ്കില്‍, നല്ലൊരു ഫിറ്റ്നെസ് സെന്ററില്‍ പോയി വര്‍ക്ക്ഔട്ട് നടത്തിയാല്‍ ശരീരം ദൃഢമാക്കി സൂക്ഷിക്കാനാവും.
ശബ്ദം സ്ത്രീകളുടേതുപോലെ
വയസ്സ് 30. കുറച്ചു നാളായി പഴയപോലെ ഉച്ചാരണശുദ്ധിയോടെ സംസാരിക്കാന്‍ കഴിയുന്നില്ല. വാക്കുകള്‍ കുഴയുന്നു. നാവ് വഴങ്ങാതെ ന്ല്ക്കുന്നതു പോലെ. ചിലപ്പോള്‍ ചെറിയ വിക്കലും അനാവശ്യമായ ചില നീട്ടലും കുറുക്കലുമൊക്കെ വരുന്നു. ഇങ്ങനെ വരുന്ന സമയത്ത് ശബ്ദം സ്ത്രൈണമായിപ്പോവുന്നതു പോലെ. ശബ്ദത്തിന്റെ ഗാംഭീര്യം പൊയ്പ്പോകുന്നു. ഇത് എന്തെങ്കിലും രോഗമാണോ. പൊടുവേ ടെന്ഷനുള്ളയാളാണ്. അമിതോല്ക്കണ്ഠയായിരിക്കുമോ ഇതിനു കാരണം. ഇതിന് എന്തു ചെയ്യാനാവും.
വിനു, എറണാകുളം
അമിതോല്‍ക്കണ്ഠ ഒരു പ്രധാന പ്രശ്നം തന്നെയാണ്. വാക്കുകള്‍ പുറപ്പെടുവിക്കാന്‍ സഹായിക്കുന്ന വിവിധ പേശികളുടെ കൂട്ടായ പ്രവര്‍ത്തനത്തില്‍ വരുന്ന ചില അപാകതകളും ഇതിന് ഒരു കാരണമാകാം. ഈ രണ്ടും ഒരുമിച്ചു വരികയും അവ ക്രമേണ തെല്ലു കൂടിയതുമാകാം ശബ്ദത്തില്‍ മാറ്റമുണ്ടാകാന്‍ കാരണം.ഇതിന് മരുന്നുകള്‍ വേണ്ടി വരാന്‍ സാധ്യത കുറവാണ്. സ്പീച്ച് തെറാപ്പി എന്ന ചികില്‍സയാണ് വേണ്ടത്. മെഡിക്കല്‍ കോളേജുകളിലും വലിയ ആശുപത്രികളിലും ന്യൂറോളജി വിഭാഗത്തില്‍ സ്പീച്ച് തെറാപ്പിസ്റ്റുകളുണ്ടാവും. അവിടെച്ചെന്ന് പരിശോധിപ്പിക്കുക. അവിടെ നിന്നുള്ള പരിശീലനം ലഭിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ പൂര്‍ണമായും ഭേദമാകാറുണ്ട്. മറ്റെന്തെങ്കിലും ശാരീരികപ്രശ്നങ്ങള്‍ ഇതിനൊപ്പമുണ്ടെങ്കിലും അവര്‍ക്ക് കണ്ടെത്താന്‍ കഴിയും. ലഘുവായ ചികില്‍സകളിലൂടെ പൂര്‍ണമായി പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഉണ്ടാവൂ.
ഡോ.സി.കെ.രാമചന്ദ്രന്
(മാതൃഭൂമി ആരോഗ്യമാസികയിലെ 'വഴികാട്ടി' എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത്)