
രോഗിയുടെ ജീവിത പശ്ചാത്തലം കൂടി പരിഗണിച്ചാണ് ഹോമിയോപ്പതിയില്‍ ചികിത്സ നിശ്ചയിക്കുന്നത്. ഇത് ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ചിലവ്, മികച്ച ഫലം, പാര്‍ശ്വഫലങ്ങളുടെ അഭാവം തുടങ്ങിയ പ്രത്യേകതകള്‍ കൂടുതല്‍ ആളുകളെ ഹോമിയോപ്പതിയിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും ഡോക്ടര്‍ പഞ്ചന്‍ അഗര്‍വാള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഹോമിയോപ്പതിയിലെ ലോകത്തെ സൂപ്പര്‍ പവര്‍ ഇന്ത്യയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അലോപ്പതിയില്‍ അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മൂലം ശരീരം മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയ്ക്ക് പരിഹാരമായും കോണ്‍ഫറന്‍സില്‍ ഹോമിയോപ്പതി നിര്‍ദ്ദേശിക്കപ്പെട്ടു. അലര്‍ജിയുമായി ബന്ധപ്പെട്ട ആസ്ത്മ, ത്വക്ക് രോഗങ്ങള്‍ പോലുള്ളവയ്ക്ക് ആന്റിബയോട്ടിക് നല്‍കുന്നത് ഇന്ന് സാധാരണയാണ്. ചെറിയ രോഗങ്ങള്‍ക്ക് പോലും ആന്റിബയോട്ടിക് നല്‍കുന്നത് പിന്നീട് മറ്റു പല രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥയുണ്ടാകുന്നു. ഹോമിയോപ്പതിയുടെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് റിസേര്‍ച്ചിന്റെ ഡയറക്ടര്‍ ജനറല്‍ ആര് കെ മാന്‍ചന്ദ വിശദമാക്കി.
ഹോമിയോ ചികിത്സയില്‍ ഒരു രോഗത്തിനു തന്നെ 200 വ്യത്യസ്ത മരുന്നുകളുണ്ട്. കൃത്യമായ ഉപയോഗത്തിലൂടെ പാര്‍ശ്വഫലങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാം- ഡോക്ടര്‍ മാന്‍ചന്ദ പറഞ്ഞു. അര്‍ബുദം, എബോള പോലുള്ള മാരക രോഗങ്ങള്‍ക്കു പോലും ഹോമിയോപ്പതിയില്‍ മരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനസിക, വൈകാരിക, ശാരീരിക പ്രശ്നങ്ങള്‍ക്കെല്ലാമുള്ള സമ്പൂര്‍ണ്ണ ചികിത്സാ പദ്ധതിയാണ് ഹോമിയോപ്പതിയെന്ന് മുംബൈയിലെ ഇമ്പെരിയല്‍ ക്ലിനിക്ക്സ് ഡയറക്ടര്‍ ഡോക്ടര്‍ ശ്രീപദ് ഖേദേക്കര്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞു.