Home>Healthy Hair>Naturopathy
FONT SIZE:AA

ത്വഗ്രോഗങ്ങളെ അകറ്റുക

ത്വക്കിനെ ബാധിക്കുന്ന താരന്‍, സോറിയോസിസ് തുടങ്ങിയ രോഗങ്ങള്‍ മുടികൊഴിച്ചിലിന്ന് ഇടയാക്കുന്നു. നാളികേരപ്പാല്‍ വെന്ത വെളിച്ചെണ്ണ പുരട്ടി തടവിയാല്‍ ത്വക്കിലേക്കുള്ള രക്തസഞ്ചാരം വര്‍ദ്ധിക്കുകയും ഓക്‌സിജനും പോഷകവും കൂടിയ തോതില്‍ ലഭിക്കുകയും ചെയ്യും. ഇങ്ങനെ മുടിയെ ബലപ്പെടുത്തുവാനും സാധിക്കും. ആര്യവേപ്പില അരച്ചു (neem paste) തേച്ചു പിടിപ്പിക്കുന്നതും ഗുണകരമായി കണ്ടിട്ടുണ്ട്. (ദിവസവും രണ്ടു നേരം 15 മിനിട്ടു വീതം)

ത്വക്ക് കൂടുതല്‍ ആരോഗ്യമുള്ളതാകുന്നതോടുകൂടി മുടിയുടെ ബലവും വര്‍ദ്ധിക്കുന്നു. ത്വഗ്രോഗങ്ങള്‍ പൂര്‍ണമായി മാറണമെങ്കില്‍ സാത്വികഭക്ഷണരീതിയും ലഘു ഉപവാസവും (പഴച്ചാറുകള്‍, പച്ചക്കറി നീര്, കരിക്ക് തേന്‍ എന്നിവമാത്രം) മുറുകെ പിടിക്കണം. നട്ടെല്ലു സ്‌നാനവും (spinal bath) അതിന്നു ശേഷം തലയില്‍ തണുത്ത വെള്ളം കൊണ്ടുള്ള ധാരയും ഗുണം നല്‍കും.

ദിവസവും കുളിക്കാതിരിക്കുന്നതു ഇത്തരക്കാരുടെ ചൊറിച്ചില്‍ വര്‍ദ്ധിപ്പിക്കുകയും ദോഷം ഉണ്ടാക്കുകയും ചെയ്യും. സോപ്പ്, ഷാംപൂ എന്നിവ ഉപേക്ഷിക്കുകയാണ് നല്ലത്. ചിലതരം ഷാംപൂകളില്‍ അടങ്ങിയിരിക്കുന്ന സോഡിയം സംയുക്തങ്ങള്‍ (Sodium Cauryl Sulphate, Sodium Caureth Sulphate) മുടിയുടെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തുകയും മുടികൊഴിച്ചിലിനു വളമാകുകയും ചെയ്യുന്നു.

കുളിക്കുന്നതിന്ന് ക്ലോറിന്‍ അടങ്ങിയ വെള്ളം ഉപയോഗിക്കരുത്. ഇത് മുടിയുടെ ആരോഗ്യം നഷ്ടപ്പെടുത്തും. മുടിയുടെ വേരിനെ ഇത് ദുര്‍ബലപ്പെടുത്തും. ത്വഗ്രോഗങ്ങളും ക്ലോറിന്‍ വെള്ളത്തില്‍ കുളിക്കുമ്പോള്‍ കൂടുന്നതായി കാണാം. താളി, ചീനിക്കപൊടി പയര്‍പൊടി എന്നിവ ഉപയോഗിച്ച് അഴുക്കിനെ നീക്കുകയും മുടിയെ സംരക്ഷിക്കുകയും ചെയ്യാം. കുളിക്കുന്നതിന്നു കഴിവതും കിണര്‍ വെള്ളം ഉപയോഗിക്കുക.
Tags- Skin diseases and hair loss
Loading