ആധുനിക വൈദ്യശാസ്ത്രം ഉപയോഗിക്കുന്ന ചിലതരം മരുന്നുകള്‍ മുടികൊഴിച്ചിലിന്നു കാരണമാകുന്നുണ്ട്. രക്തത്തില്‍ വിഷസങ്കലനം ഇല്ലാതെ നോക്കുകയും സ്ഥായീ-വിനാശാത്മക രോഗങ്ങളെ അകറ്റി നിറുത്തുകയും വഴി ഈ അവസ്ഥയെ മറികടക്കാന്‍ സാധിക്കും.
ആഴ്ചയില്‍ ഒരു ദിവസം ഉപവസിക്കുകയും ദിവസവും 30 മിനിട്ട് ഇളംവെയില്‍ കൊണ്ടു നടക്കുകയും ചെയ്താല്‍ ഒരു പരിധിവരെ ശരീരത്തില്‍ അഴുക്കു കെട്ടാതെ നോക്കുവാന്‍ കഴിയും. ഇന്നു ഉപയോഗത്തിലുള്ള പല ഡൈകളിലും അടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ മുടിയുടെ ആരോഗ്യം കുറയ്ക്കുന്നുണ്ട്. ഡൈ ഉപയോഗം കുറയ്ക്കുകയോ നിറുത്തുകയോ ചെയ്യുകയും പകരം മൈലാഞ്ചി (henna) ഉപയോഗിക്കുകയും ചെയ്താല്‍ പ്രശ്നങ്ങള്‍ കുറയും.
ഗര്‍ഭാവസ്ഥയ്ക്കു ശേഷം സ്ത്രീകളില്‍ മുടികൊഴിച്ചില്‍ സാധാരണമാണ്. പക്ഷേ ഗര്‍ഭാവസ്ഥയില്‍ പ്രകൃതി ജീവനം തുടരുന്ന സ്ത്രീകളില്‍ ഇതു വിരളമാണ്.
കല്യാണ്‍ ഉല്പലാക്ഷന്
ഗാന്ധിജി പ്രകൃതിചികിത്സാകേന്ദ്രം
കണിമംഗലം, തൃശ്ശൂര്‍