
ലണ്ടന്‍: സുഷുമ്‌നാനാഡിക്ക് പരിക്കേറ്റ് കഴുത്തിനുതാഴെ തളര്‍ന്ന ബള്‍ഗേറിയക്കാരന് വിപ്ലവംകുറിച്ച പുത്തന്‍ ചികിത്സയിലൂടെ രോഗശാന്തി.
നട്ടെല്ലിന് ക്ഷതമേറ്റ ലോകത്തെ ആയിരക്കണക്കിന് രോഗികള്‍ക്ക് പ്രതീക്ഷപകരുന്ന ചികിത്സാരീതിയെ മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിനേക്കാള്‍ വലിയനേട്ടം എന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.
കത്തിക്കുത്തേറ്റ് ശരീരം തളര്‍ന്ന ഡരക് ഫിദ്യക് എന്ന 40 കാരനാണ് അദ്ഭുതരോഗശാന്തിനേടിയത്. ഫിദ്യക്കിന്റെ മൂക്കില്‍നിന്നെടുത്ത നാഡീകോശങ്ങള്‍ പരിക്കേറ്റ നട്ടെല്ലിലെ സുഷുമ്‌നയില്‍ വെച്ചുപിടിപ്പിക്കുകയായിരുന്നു.
ഗന്ധങ്ങളറിയാന്‍ സഹായിക്കുന്ന മൂക്കിലെ ഒല്‍ഫാക്ടറി ഇന്‍ഷിത്തിങ് സെല്‍സ്(ഒ.ഇ.സി.എസ്.) ആണ് ഉപയോഗപ്പെടുത്തിയത്. അടുത്തുള്ള നാഡീഫൈബറുകളെ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവാണ് ഈ കോശങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കാരണം.
യു.കെ.സ്റ്റെംസെല്‍ ഫൗണ്ടേഷനും നിക്കോള്‍സ് സ്‌പൈനല്‍ ഇഞ്ച്വറി ഫൗണ്ടേഷനും സഹായം നല്‍കിയ ചികിത്സയുടെ വിവരങ്ങള്‍ ജേണല്‍ സെല്‍ പ്ലൂന്റേഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശരീരമനക്കാന്‍പോലും ശേഷിയില്ലാതിരുന്ന ഫിദ്യക്, വ്‌റോക്ലൊ അക്രോണ്‍ പുനരധിവാസകേന്ദ്രത്തില്‍ ഊന്നുവടിയുടെ സഹായത്തോടെ നടക്കാന്‍തുടങ്ങിയിട്ടുണ്ട്. രണ്ടാം ജന്മമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് ബള്‍ഗേറിയക്കാരന്‍ പറയുന്നു.