തൈറോയിഡ് വീക്കത്തിന്റെ ലക്ഷണങ്ങളൊന്നും പ്രകടമല്ലാത്തതുകൊണ്ട് സാധാരണ ശരീര പരിശോധനയിലാണ് രോഗം കണ്ടുപിടിക്കപ്പെടാറ്. കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞാന്‍ ഉറപ്പുവരുത്തുന്നതിന് നിര്‍ദ്ദേശിക്കപ്പെടുന്ന പരിശോധനകള്‍ ഇവയാണ്
. റ്റി.എസ് എച്ച് ലെവല്‍
. ഫൈന്‍ നീഡില്‍ ആസ്പിറേഷന്‍ ബയോപ്‌സി
. തൈറോയിഡിന്റെ അല്‍ട്രാസൗണ്ട്
. തൈറോയിഡിന്റെ സ്‌കാന്‍: തൈറോയിഡ് ഗ്രന്ഥിയില്‍ നിന്ന് വേര്‍തിരിഞ്ഞ് പ്രവര്‍ത്തിക്കുന്ന മുഴകളെ വാം(ഢദഴശ) അല്ലെങ്കില്‍ ഹോട്ട്(ഒസര്‍) എന്നാണ് വിളിക്കുക. സ്‌കാനിങ്ങില്‍ ഇവ ഇരുണ്ട് കാണപ്പെടും. സാധാരണ സജീവമായ മുഴകളില്‍ ഒരു ശതമാനമേ അര്‍ബുദമാകാറുള്ളൂ. എന്നാല്‍ സജീവമല്ലാത്ത(ഇസവപ) വയില്‍ 20 ശതമാനത്തോളം അര്‍ബുദമായി മാറാം.
. റ്റി3, റ്റി 4 ലെവലുകള്‍
രോഗപൂര്‍വ്വ നിരൂപണം
അര്‍ബുദമല്ലാത്ത തൈറോയിഡ് മുഴകള്‍ അപകടകരമല്ല. അവയ്ക്ക് പലതിനും ചികില്‍സ തന്നെ വേണ്ടതില്ല. തുടര്‍ പരിചരണം മതിയാകും. പുറമേക്ക് ശ്രദ്ധിക്കപ്പെടുന്ന അര്‍ബുദമല്ലാത്ത മുഴകള്‍ക്ക് മാത്രമേ ചികില്‍സ വേണ്ടതുള്ളൂ. കാന്‍സറിന്റെ സ്വഭാവമനുസരിച്ച് അര്‍ബുദ മുഴകള്‍ പുറം കാഴ്ചയില്‍ വ്യത്യസ്തമായിരിക്കും.












കഴുത്തിന്റെ മുന്‍ഭാഗത്ത് ഒരു ചിത്രശലഭം പോലെ ചേര്‍ന്നിരിക്കുന്ന ചെറുഗ്രന്ഥിയാണ് തൈറോയ്ഡ്. 3-4 സെ.മീ. നീളവും ..




