Home>Diseases
FONT SIZE:AA

പിത്താശയ കല്ല്‌

കരളിന്റെ താഴ്ഭാഗത്ത് ചെറിയ സഞ്ചിപോലെയുള്ള ഒരവയവമാണ് പിത്തസഞ്ചി. കരള്‍ ഉത്പാദിപ്പിക്കുന്ന പിത്തരസം (ബൈല്‍) ഇതില്‍ ശേഖരിച്ചു വെക്കുന്നു. അത് കൊഴുത്ത ദ്രാവകമായി മാറുന്നു. നാം കഴിക്കുന്ന ആഹാരം (പ്രധാനമായും കൊഴുപ്പുള്ളവ) ആമാശയത്തില്‍ നിന്ന് ചെറുകുടലിലേക്ക് കയറുമ്പോള്‍ പിത്തരസം വലിയ അളവില്‍ചെറുകുടലിലേക്ക് തള്ളി വിടുന്നു. ഇത് ദഹനപ്രക്രിയയ്ക്ക് ആവശ്യമാണ്.

പിത്തസഞ്ചിക്ക് പലതരത്തിലുള്ള രോഗങ്ങള്‍ പിടിപെടാം.


* പിത്താശയക്കല്ലുകള്‍ (gall stones)
*പഴുപ്പ് ബാധിക്കല്‍ (Choleystitis)
* പോളിപ്പുകള്‍ (Polyps)
* കാന്‍സര്‍

പിത്താശയക്കല്ലുകള്‍

ഇന്ത്യയില്‍ രണ്ട് ശതമാനത്തോളം ആളുകള്‍ക്ക് പിത്തസഞ്ചിയില്‍ കല്ലു വരുന്ന രോഗാവസ്ഥയുണ്ട്. ഇത് അമേരിക്കയിലും മറ്റും പത്ത് ശതമാനമാണ്. കൊളസ്‌ട്രോള്‍ കല്ലുകള്‍ ആണ് അധികം പേരിലും കാണുന്നത്. എന്നാല്‍ തെക്കെ ഇന്ത്യയില്‍ പിഗ്‌മെന്‍റ് സ്റ്റോണുകളാണധികവും. ഇത്തരം കല്ലുകള്‍ കട്ടികൂടിയവയാണ്.
കല്ലുകള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്

* കൊളസ്‌ട്രോള്‍ അധികമായുള്ള പിത്തരസം
*പിത്തരസം അധികനേരം പിത്തസഞ്ചിയില്‍ തങ്ങി നില്‍ക്കുക
* അണുബാധ.

Tags- Gall stones
Loading