Home>Bookshelf
FONT SIZE:AA

ലഹരിയുടെ ചതിക്കുഴികള്‍

യുവത്വമിന്ന് ജീവിതമാഘോഷിക്കുന്നത് ലഹരിയിലൂടെയാണ്. സന്തോഷമായാലും ദു:ഖമായാലും ലഹരിയില്ലാതെ പറ്റില്ലെന്ന അവസ്ഥ. വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യവും സുസ്ഥിതിയും നശിപ്പിക്കുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് പിന്നിലെ ചതിക്കുഴികള്‍ വ്യക്തമാക്കുന്ന ഈ പുസ്തകത്തിന് അതുകൊണ്ടുതന്നെ പ്രസക്തിയേറെയാണ്.

അകപ്പെട്ടാല്‍ മോചനം ദുസ്സാധ്യമാക്കുന്ന എല്ലാത്തരം ലഹരി വസ്തുക്കളുടെയും ചരിത്രവും വര്‍ത്തമാനവും ശാരീരിക മാനസിക സാമൂഹിക പ്രത്യഘാതങ്ങളും വിവരിക്കുന്ന 11 ലേഖനങ്ങളാണ് പ്രഗത്ഭനായ ഡോക്ടറും അധ്യാപകനുമായ ഡോ. കെ. മാധവന്‍കുട്ടി എഴുതിയ 'ലഹരിയുടെ ചതിക്കുഴികളു'ടെ ഉള്ളടക്കം.പുകയില, മദ്യം, മയക്കുമരുന്നുകള്‍ മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദമായിതന്നെ പ്രതിപാദിക്കുന്ന പുസ്തകത്തില്‍ കേരളത്തിലെ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളുടെ ലിസ്റ്റുമുണ്ട്.

ഡോ. കെ. മാധവന്‍കുട്ടി
പൂര്‍ണ്ണ പബഌക്കേഷന്‍സ്, കോഴിക്കോട്, വില 60 രൂപ.
Tags- Drug addiction
Loading