വാര്‍ഷികാഘോഷവും സ്‌നേഹസംഗമവും നടത്തി

Posted on: 16 Sep 2015



മുളന്തുരുത്തി: എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് 8-ാം വാര്‍ഡിലെ കുടുംബശ്രീയുടെയും 'തണല്‍' വയോജന ക്ലബ്ബിന്റെയും വാര്‍ഷികാഘോഷവും സ്‌നേഹ സംഗമവും നടത്തി. തൊട്ടൂ!ര്‍ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി. സജികുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗമായി 15 വര്‍ഷം പൂര്‍ത്തിയാക്കിയ എം.സി. സജികുമാറിനെ കുടുംബശ്രീയുടെയും വയോജന ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ആദരിച്ചു. സമ്മേളനത്തില്‍ വച്ച് മന്ത്രി അനൂപ് ജേക്കബ് സ്‌നേഹോപഹാരം സജികുമാറിന് നല്‍കി.

More Citizen News - Ernakulam