മാഗ്നാകാര്‍ട്ടയെപ്പറ്റി ചര്‍ച്ചാ സമ്മേളനം

Posted on: 16 Sep 2015കൊച്ചി: നിയമം വിലയ്ക്കുവാങ്ങാവുന്ന ഒന്നല്ലെന്ന് അനന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്ന ചരിത്രപ്രഖ്യാപന രേഖയാണ് 'മാഗ്നാകാര്‍ട്ട' എന്ന് ജസ്റ്റിസ് കെ. സുകുമാരന്‍ അഭിപ്രായപ്പെട്ടു. 800 വര്‍ഷം മുമ്പ് ഇംഗ്ലണ്ടില്‍ രൂപംകൊണ്ട മാഗ്നാകാര്‍ട്ടയുടെ കാലിക പ്രസക്തിയെക്കുറിച്ച് കേരള ഹിസ്റ്ററി അസോസിയേഷന്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കെ.എല്‍. മോഹനവര്‍മ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡോ. എന്‍. അശോക്കുമാര്‍ മോഡറേറ്ററായി.
ഇംഗ്ലണ്ടില്‍ നിന്ന് കൊണ്ടുവന്ന മാഗ്നാകാര്‍ട്ടയുടെ അസ്സല്‍ കോപ്പിയുടെ പകര്‍പ്പ് ഡോ. ചാള്‍സ് ഡയസ് എക്‌സ് എം.പി. യില്‍ നിന്ന് പ്രസിഡന്റ് കെ.എല്‍. മോഹനവര്‍മ ഏറ്റുവാങ്ങി.

More Citizen News - Ernakulam