ഭൂമിയുടെ സംരക്ഷണത്തിന് അരയാലുകള്‍ നടാന്‍ കുരുന്നുകള്‍

Posted on: 16 Sep 2015തൃപ്പൂണിത്തുറ: ഓസോണ്‍ ഉത്പാദനത്തില്‍ അരയാലുകളുടെ പ്രാധാന്യത്തെക്കുറിച്ചറിഞ്ഞ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അരയാലുകള്‍ നാട്ടില്‍ നട്ട് സാമൂഹിക സേവനം നടത്തുന്നു. അന്താരാഷ്ട്ര ഓസോണ്‍ ദിനത്തിന്റെ ഭാഗമായിട്ടാണിത്. ജെ.ബി.എസ്. നടക്കാവ്, ജെ.ബി.എസ്. പൂത്തോട്ട എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് 'മാസി' ന്റെ നേതൃത്വത്തില്‍ അരയാലുകള്‍ നടുന്നത്. തൃപ്പൂണിത്തുറ മേഖലയില്‍ റോഡരികുകളില്‍ നിന്നും ആലിന്റെ തൈകള്‍ എടുത്ത് കഴിഞ്ഞു. മലയാളത്തിലെ 51 അക്ഷരങ്ങളുടെ പേരിട്ട് 51 അരയാലുകളാണ് നടുന്നതെന്ന് മാസ് വിദ്യാര്‍ഥിക്കൂട്ടം ഡയറക്ടര്‍ കെ.എം. ശരവണദാസ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് അരയാലുകള്‍ നടുന്നത്.

More Citizen News - Ernakulam