ഗ്രന്ഥശാലാ വാരാഘോഷം
Posted on: 16 Sep 2015
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മഹാത്മ ഗ്രന്ഥശാല നടത്തിയ ഗ്രന്ഥശാലാ വാരാഘോഷം നോവലിസ്റ്റ് സേതു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ടി.വി. വിജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ഇ.പി. ശ്രീകുമാറിനെ ആദരിച്ചു. രവി കുറ്റിക്കാട്, ആര്.ഡി. രാജഷ്, പി. സുരേന്ദ്രന്, കെ. ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.