മൂന്നാര്‍ വേറിട്ട വഴി: വി. മുരളീധരന്
Posted on: 16 Sep 2015
പ്രൊഫ. റിച്ചാര്‍ഡ് ഹേ എം.പി.ക്ക് സ്വീകരണം നല്കി
കൊച്ചി: കേരളത്തിലെ വ്യവസ്ഥാപിത ട്രേഡ് യൂണിയന് സംവിധാനങ്ങളെ വെല്ലുവിളിച്ച് മൂന്നാറില്‍ സ്ത്രീത്തൊഴിലാളികള്‍ നടത്തിയ മുന്നേറ്റം കേരളത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്.
ബി.ജെ.പി. ജില്ലാ കമ്മിറ്റി പ്രൊഫ. റിച്ചാര്‍ഡ് ഹേ എം.പി.ക്ക് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വീകരണ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ഫാ. പോള്‍ തേലക്കാട്ട്, ഫാ. സാബു നെടുനിലത്ത്, ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോര്‍ എപ്പിസ്കോപ്പ, അഡ്വ. കെ.വി. സാബു, അഡ്വ. നോബിള്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.