ഗ്രന്ഥശാലാ ദിനാചരണം: അക്ഷരദീപം തെളിച്ചു
Posted on: 16 Sep 2015
പറവൂര്‍: ഗ്രന്ഥശാലാ ദിനാചരണത്തിന്റെ ഭാഗമായി കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയല്‍ ലൈബ്രറിയില്‍ ഗ്രന്ഥശാലാ സംഘത്തിന്റെ 70-ാം വാര്‍ഷികത്തിന്റെ പ്രതീകമായി 70 അക്ഷരദീപങ്ങള്‍ തെളിച്ചു.
ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം ടി. ആര്. സുകുമാരന്‍ ആദ്യദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.പി. സുകുമാരന്‍, സെക്രട്ടറി വി.എസ്. അനില്‍, പി.കെ. ഗോപാലകൃഷ്ണന്, എ.കെ. ജോഷി എന്നിവര്‍ നേതൃത്വം നല്കി.