ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്‌

Posted on: 16 Sep 2015കൊച്ചി: ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ വീണ്ടും പ്രക്ഷോഭത്തില്‍. സംഘടനകളുമായി നടത്തിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിക്കാതിരിക്കുക, കള്ളക്കേസുകളും ശിക്ഷാ നടപടികളും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.എസ്.എന്‍.എല്‍. ഓഫീസുകള്‍ക്കു മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലയില്‍ ബി.എസ്.എന്‍.എല്‍. ഭവന്‍, സിടിഒ ബില്‍ഡിങ്, വൈറ്റില, പാലാരിവട്ടം, കൊച്ചി, തൃക്കാക്കര, പെരുമ്പാവൂര്‍, ആലുവ, മൂവാറ്റുപുഴ, പറവൂര്‍, കോലഞ്ചേരി, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പ്രകടനം.
ബുധനാഴ്ച മുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കും. ജില്ലയില്‍ ബി.എസ്.എന്‍.എല്‍. ഭവനു മുന്‍പിലാണ് സത്യാഗ്രഹം നടക്കുന്നത്.

More Citizen News - Ernakulam