പി. രാമദാസ് സ്മാരക ഗണിത ശാസ്ത്ര പ്രതിഭ നിര്‍ണയ പരീക്ഷ
Posted on: 16 Sep 2015
കൊച്ചി: തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ പി. രാമദാസ് സ്മാരക ഫൗണ്ടേഷന് സംഘടിപ്പിച്ച പി. രാമദാസ് ഗണിത ശാസ്ത്ര പ്രതിഭ നിര്‍ണയ പരീക്ഷയില്‍ തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാലയത്തിലെ ഗായത്രി കെ.ബി. ഒന്നാമതെത്തി.
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പരീക്ഷയില്‍ 40 ഓളം സ്കൂളുകളില്‍ നിന്നായി 156 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എരുവേലി പട്ടത്തൊട്ടി പി. രാമദാസിന്റെ ഒന്നാം ചരമ വാര്‍ഷികാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണത്തില്‍ വിജയികള്‍ക്ക് എച്ച്.ഒ.സി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാത്യു എം. മാത്യു സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുന്നത്തുനാട് എന്‍.എസ്.എസ്. താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. പി.ആര്. മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് വൈശാഖ് വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.