ഏലൂര്‍ നഗരസഭ പരാതി പരിഹാര അദാലത്ത് 19ന്
Posted on: 16 Sep 2015
ഏലൂര്‍: ഏലൂര്‍ നഗരസഭയില്‍ തീര്പ്പാകാതെയിരിക്കുന്ന പരാതികളില്‍ നടപടികള്‍ സ്വീകരിച്ച് ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് അദാലത്ത് നടത്തുന്നു. 19ന് രാവിലെ 10.30ന് ആണ് അദാലത്ത്.
അദാലത്തിലേക്കുള്ള അപേക്ഷകള്‍ 18ന് വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും. പരാതികള്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ കൈപ്പറ്റ് രസീതുകളും ബന്ധപ്പെട്ട രേഖകളുമായി 19ന് 10.30ന് നഗരസഭ ഓഫീസില്‍ എത്തണം.