ചെല്ലാനം ഹാര്‍ബര്‍: ആം ആദ്മി പ്രവര്‍ത്തകര്‍ സമരം നടത്തി

Posted on: 16 Sep 2015



ചെല്ലാനം: ചെല്ലാനം മിനി ഫിഷിങ് ഹാര്‍ബറിലെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരം നടത്തി. ചെല്ലാനം മേഖലാ കമ്മിറ്റി നടത്തിയ സമരം ജില്ലാ കണ്‍വീനര്‍ നൗഷാദ് ഉദ്ഘാടനം ചെയ്തു. ജോര്‍ജ് കാളിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ബാബു പള്ളിപ്പറമ്പില്‍, ജോസഫ് ഷൈന്‍, പി.ജെ. സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

More Citizen News - Ernakulam