കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായങ്ങള്‍ നല്കി
Posted on: 16 Sep 2015
മട്ടാഞ്ചേരി: പശ്ചിമ കൊച്ചിയിലെ നിര്‍ദ്ധനരായ കാന്‍സര്‍ രോഗികള്‍ക്ക് മട്ടാഞ്ചേരി കാന്‍സര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചികിത്സാ സഹായങ്ങള്‍ നല്കി. ഡൊമിനിക് പ്രസന്റേഷന് എം.എല്‍.എ. സഹായം വിതരണം ചെയ്തു. കൊച്ചി നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ. അഷറഫ്, സൊസൈറ്റി പ്രസിഡന്റ് ഷംസു യാക്കൂബ് സേട്ട്, സെക്രട്ടറി ഷഹീര്‍ അലി, സിദ്ദിക്ക്, ഇസ്മയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.