വാഹനാപകടത്തില്‍ പരിക്കേറ്റു

Posted on: 16 Sep 2015ഏലൂര്‍: ഏലൂര്‍ പുതിയ റോഡിന് സമീപം സ്‌കൂട്ടര്‍ കണ്ടെയ്‌നര്‍ ലോറിക്ക് പിന്നിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന്റെ കണ്ണിന് സാരമായി പരിക്കേറ്റു. ഏലൂര്‍ ഹിന്‍ഡാല്‍കോ കമ്പനി ജീവനക്കാരന്‍ രാജനാണ് പരിക്കേറ്റത്. പുതിയ റോഡില്‍ വച്ച് മുന്‍പേ പോയ കണ്ടെയ്‌നര്‍ ലോറി ബ്രേക്ക് ചെയ്തപ്പോള്‍ രാജന്റെ സ്‌കൂട്ടര്‍, ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു എന്ന് ട്രാഫിക് പോലീസ് പറയുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ ഇദ്ദേഹത്തിന്റെ കണ്ണിന് പരിക്കേറ്റു. അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലേക്ക് മാറ്റി.

More Citizen News - Ernakulam