തൈക്കൂടത്ത് പ്രൊഫഷണല്‍ നാടകമേള ഇന്ന് തുടങ്ങും

Posted on: 16 Sep 2015



കൊച്ചി : വൈറ്റില തൈക്കൂടം സെന്റ് റാഫേല്‍ പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് തൈക്കൂടം സെന്റ് റാഫേല്‍ സെലിബ്രേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടകമേള ബുധനാഴ്ച തുടങ്ങും. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന നാടകമേള ബുധനാഴ്ച വൈകീട്ട് 6.30ന് തുടങ്ങും. ഉദ്ഘാടന സമ്മേളനത്തില്‍ ഫാ. ജോസഫ് തട്ടാരശ്ശേരി അധ്യക്ഷത വഹിക്കും. ദിവസവും രാത്രി ഏഴിന് നാടകം അരങ്ങേറും.

More Citizen News - Ernakulam