നെട്ടൂര്‍ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാള്‍

Posted on: 16 Sep 2015നെട്ടൂര്‍: നെട്ടൂര്‍ വിശുദ്ധ കുരിശിന്റെ ദേവാലയത്തില്‍ കുരിശിന്റെ മഹത്വീകരണ തിരുനാള്‍ ആഘോഷിക്കുന്നു. ഇതിന് മുന്നോടിയായി കഴിഞ്ഞ ഒന്‍പതാം തീയതി ആരംഭിച്ച നൊവേന ഒമ്പത് ദിവസം നീണ്ടുനില്‍ക്കും.
വെള്ളിയാഴ്ച ഫൊറോന വികാരി ഫാ. പോള്‍ തുണ്ടിയില്‍ കൊടി കയറ്റുന്നതോടെ തിരുനാളിന് തുടക്കംകുറിക്കും. ഫാ. കപ്പിസ്റ്റാന്‍ ലോപ്പസ് വചന പ്രഘോഷണം നടത്തും.
ശനിയാഴ്ച പ്രദക്ഷിണവും നടക്കും. ഞായറാഴ്ച 5 മണിക്ക് ആഘോഷമായ തിരുനാള്‍ ദിവ്യബലി, തുടര്‍ന്ന് വിമലഹൃദയ ദേവാലയത്തിലേക്ക് പ്രദക്ഷിണം എന്നിവ നടക്കും.
തിരുനാള്‍ ദിവസങ്ങളില്‍ മെഗാ ഷോ, ഗാനമേള എന്നിവയും ഉണ്ടായിരിക്കും.

More Citizen News - Ernakulam