ഹജ്ജ്്്: അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ അനുവദിക്കണം -സുധീരന്‍

Posted on: 16 Sep 2015നെടുമ്പാശ്ശേരി: ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സീറ്റുകള്‍ മുസ്ലിം ജനസംഖ്യയ്ക്ക് ആനുപാതികമായി സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കുന്നതിന് പകരം അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ അവസരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ച ശേഷം തീര്‍ഥാടകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ പരസ്​പരം സംഭവിച്ചുപോയ തെറ്റുകള്‍ ഓരോരുത്തരെയും കണ്ട് പൊരുത്തപ്പെടാന്‍ അപേക്ഷ നടത്തിയതിനു ശേഷമാണ് ഓരോ തീര്‍ഥാടകനും ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്നത്. അതുകൊണ്ട് തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഹജ്ജ് ഓരോ തീര്‍ഥാടകന്റെയും ജീവിതത്തെ സ്വയം ശുദ്ധീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ സമാധാനത്തിനും നന്മയ്ക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നും ഹൃദയത്തിന്റെ പ്രാര്‍ഥനയിലൂടെ നാടിന് നന്മ കൈവരുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ എല്ലാം തന്നെ ദൈവത്തിന് സമര്‍പ്പിക്കുന്ന ത്യാഗനിര്‍ഭരമായ പുണ്യകര്‍മ്മമാണ് ഹജ്ജ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ യോഗത്തില്‍ അദ്ധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എം.എല്‍.എ.മാരായ അന്‍വര്‍ സാദത്ത്, പി.ടി.എ. റഹീം, ഡി.സി.സി. പ്രസിഡന്റ് വി.ജെ. പൗലോസ്, മുന്‍ എം.പി. കെ.പി. ധനപാലന്‍, ബി.എ. അബ്ദുള്‍ മുത്തലിബ്, ടി.എം. സക്കീര്‍ ഹുസൈന്‍, മുഹമ്മദ് ഷിയാസ്, മുന്‍ എം.എല്‍.എ. എ.എം. യൂസഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എ. ഷാജഹാന്‍, എം.ജെ. ജോമി, പഞ്ചായത്ത് പ്രസിഡന്റ്് പി.വൈ. വര്‍ഗീസ്, എ.കെ. അബ്ദുള്‍ റഹ്മാന്‍, എം.ബി. അബ്ദുള്‍ ഖാദര്‍, ദിലീപ് കപ്രശ്ശേരി, സി.വൈ. ശാബോര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


75


കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ഹജ്ജ്് ക്യാമ്പ്്് സന്ദര്‍ശിച്ചപ്പോള്‍

More Citizen News - Ernakulam