പുതിയ ബോട്ടിന്റെ ഫിറ്റ്‌നസ് ഹാജരാക്കണം -ഇടതുമുന്നണി

Posted on: 16 Sep 2015കൊച്ചി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഫെറി ദുരന്തത്തിന് ശേഷം യാത്രാക്‌ളേശം പരിഹരിക്കാനെന്ന പേരില്‍ സര്‍വീസ് നടത്തുന്ന ബോട്ടിന്റെ ഫിറ്റ്‌നസ് സംബന്ധമായ രേഖകള്‍ പരസ്യപ്പെടുത്താന്‍ മേയര്‍ തയ്യാറാകണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടു. യന്ത്രത്തകരാര്‍ മൂലം രണ്ട് ദിവസം ബോട്ടിന്റെ സഞ്ചാരം നിലയ്ക്കുന്ന സ്ഥിതിയുണ്ടായി. ഇത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു.
ദുരന്തത്തിന് ശേഷം പുനരാരംഭിച്ച ബോട്ട് സര്‍വീസ് സംബന്ധിച്ച് ഒരു രേഖയും ഫിനാന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റിയിലോ നഗരസഭാ കൗണ്‍സിലിലോ അവതരിപ്പിക്കാന്‍ മേയര്‍ തയ്യാറായിട്ടില്ല. ബോട്ട് സര്‍വീസ് സംബന്ധിച്ച് സപ്തംബര്‍ മൂന്നിന് കൗണ്‍സില്‍ യോഗത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍ ധിക്കാരപരമായ നിലപാടാണ് മേയര്‍ സ്വീകരിച്ചത്.
ഫിനാന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റിയും കൗണ്‍സിലും വിളിച്ചുചേര്‍ത്ത് ബോട്ട് സര്‍വീസിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മേയര്‍ തയ്യാറാകണം. പുനരാരംഭിച്ച ബോട്ട് സര്‍വീസ് നടത്തുന്ന ഏജന്‍സി ആരെന്നും മേയര്‍ വെളിപ്പെടുത്തണമെന്ന് ഇടതുമുന്നണി പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി അഡ്വ. കെ.എന്‍. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

More Citizen News - Ernakulam