ഓട്ടം വിളിച്ചിട്ട് പോയില്ല; പോയത് ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ്

Posted on: 16 Sep 2015കാക്കനാട്: ഓട്ടം പോകാന്‍ ഓട്ടോ ഡ്രൈവര്‍ വിസമ്മതിനെ തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ചിറ്റൂര്‍ സ്വദേശി ജോഷിയുടെ ലൈസന്‍സാണ് എറണാകുളം ആര്‍ടിഒ കെ.എം. ഷാജി സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം എറണാകുളം മാര്‍ക്കറ്റിന് സമീപമാണ് സംഭവം. വീട്ടിലേക്ക് പോകാന്‍ ഒരു ജഡ്ജിയുടെ ഭാര്യയാണ് ഓട്ടം വിളിച്ചത്. ഓട്ടം പോയില്ലെന്ന് മാത്രമല്ല ഇയാള്‍ മോശമായിട്ട്് പെരുമാറുകയും ചെയ്തു. ഇതുസംബന്ധിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. മനോജിന്റ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് നടപടി എടുത്തത്.

More Citizen News - Ernakulam