'കുസാറ്റ് ഡേ' യില്‍ ശ്രീകുമാരന്‍ തമ്പിയെ ആദരിക്കും
Posted on: 16 Sep 2015
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല 'കുസാറ്റ് ഡേ' ആഘോഷം 19ന് രണ്ട് മണിക്ക് നടക്കും. ഗാന രചയിതാവും കവിയുമായ ശ്രീകുമാരന്‍ തമ്പിയെ ആദരിക്കും.
സെമിനാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ. മുനീര്‍ ശ്രീകുമാരന്‍ തമ്പിയെ പൊന്നാടയണിയിക്കും. കവി വി. മധുസൂദനന് നായര്‍ ആദര പ്രഭാഷണം നടത്തും. വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത ഉപഹാരം നല്‍കും.
വൈകീട്ട് 5.30ന് ശ്രീകുമാരന്‍ തമ്പിയുടെ വിവിധ ഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീത സംവിധായകന് സുരേഷ് മണിമസ നയിക്കുന്ന സംഗീത സായാഹ്നം 'പൗര്‍ണമി ചന്ദ്രിക' നടക്കും. പ്രവേശനം സൗജന്യമാണ്.