ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് നാളെ മുതല്‍

Posted on: 16 Sep 2015



പറവൂര്‍: ഉപജില്ലാ സ്‌കൂള്‍ െഗയിംസ് മത്സരങ്ങള്‍ 17 മുതല്‍ 26 വരെ വിവിധ സ്‌കൂള്‍ ഗ്രൗണ്ടുകളിലായി നടക്കും. ജൂനിയര്‍-സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരങ്ങള്‍ ഉണ്ടാകും.
ഫുട്‌ബോള്‍ മത്സരങ്ങള്‍ 17 മുതല്‍ 19 വരെ ഗവ. ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലും ക്രിക്കറ്റ് മത്സരങ്ങള്‍ മുനിസിപ്പല്‍ ഗ്രൗണ്ടിലും നടക്കും.
22ന് വോളിബോള്‍ മത്സരങ്ങള്‍ കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ്. സ്‌കൂള്‍ ഗ്രൗണ്ടിലാണ് നടക്കുക.
ബാസ്‌കറ്റ് ബോള്‍, ചെസ്സ്, ഷട്ടില്‍ മത്സരങ്ങള്‍ 23ന് സെന്റ് അലോഷ്യസ് സ്‌കൂളില്‍ നടക്കും.
കബഡി മത്സരങ്ങള്‍ 25ന് ചേന്ദമംഗലം പാലിയം സ്‌കൂള്‍ ഗ്രൗണ്ടിലും ബോള്‍ ബാഡ്മിന്റണ്‍ മൂത്തകുന്നം എസ്.എന്‍.എം. സ്‌കൂള്‍ ഗ്രൗണ്ടിലും ഹാന്‍ഡ്‌ബോള്‍ കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും.

More Citizen News - Ernakulam